നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ കേസ് സി.ബി.ഐക്ക് കൈമാറുന്നതായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ മണിയുടെ മരണത്തില്‍ അസ്വഭാവികതയോ, ദുരൂഹതയോ കണ്ടെത്താനായിട്ടില്ല എന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നും കാട്ടി സി.ബി.ഐ. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തള്ളി സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്.

അടുത്തയിടെ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കേരളത്തില്‍ എത്തിയപ്പോള്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന നിവേദനവുമായി മണിയുടെ ബന്ധുക്കള്‍ സമീപിച്ചിരുന്നു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹുത്തുക്കളെ നുണപരിശോധനയ്ക്ക വിധിയേമാക്കിയിരുന്നെങ്കിലും അസ്വാഭാവികമായ മൊഴികളൊന്നും ലഭിച്ചിരുന്നു.


Dont Miss ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി ഇതാ എഴുന്നള്ളുന്നു


2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മണി മരണപ്പെടുന്നത്. മണിയുടെ വീടിന് സമീപമുള്ള പാടിയില്‍ അബോധവാസ്ഥയിലായ നിലയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.