റിയാദ് :സിനിമാ, മിമിക്‌സ് കലാകാരന്‍ കലാഭവന്‍ അബിയുടെ നിര്യാണത്തില്‍ റിയാദിലെ കലാ സംസ്‌ക്കാരിക വേദിയായ റിയാദ് ടാക്കീസ് അനുശോചനം രേഖപ്പെടുത്തി.

റിയാദിലെ ഷിഫയില്‍ കൂടിയ അനുശോചന യോഗത്തില്‍ പ്രസിഡന്റ് സലാം പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു. അനുകരണ കലയെ ജനകീയമാക്കുന്നതില്‍ അബി വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും, വളര്‍ന്നു വരുന്ന പല മിമിക്‌സ് കലാകാരന്‍മാര്‍ക്കും അദ്ദേഹം ഒരു പ്രചോദനമായിരുന്നുവെന്നും ടാക്കീസ് വൈസ് പ്രസിഡന്റും മിമിക്‌സ് കലാകാരനുമായ ഫാസില്‍ ഹാഷിം അഭിപ്രായപ്പെട്ടു.

കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ തുടങ്ങിയ പ്രശസ്ത ഗ്രൂപ്പുകളിലൂടെ തുടക്കം കുറിച്ച അബി അമ്പതോളം സിനിമകളില്‍ തന്റെ അഭിനയ പാടവം തെളിയിച്ചു. അനുകരണ കലയയെ ജനകീയമാക്കിയ അബി ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപിച്ച തികഞ്ഞ ഒരു നടനായിരുന്നുവന്നു അനുശോചന പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

മജു, ഹരിമോന്‍, ജലീല്‍ കൊച്ചിന്‍, സുരേഷ് കുമാര്‍ ,അലി ആലുവ,ഷാന്‍ പെരുമ്പാവൂര്‍ ,നൗഷാദ് അസീസ്,നവാസ് ഒപ്പീസ്,രാജീവ് മാരൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ