Categories

നിറം 2011-ബി നാച്ച്യുറല്‍ പെയിന്റിംഗ് മത്സരം

Niram-2011-Notice KALA Kuwait

കുവൈറ്റ്: ഇന്ത്യയുടെ പ്രഥമ പ്രഥാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ ‘കല’ സംഘടന പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ നാലിന് വെള്ളിയാഴ്ച ഉച്ചക്ക രണ്ട് മണിക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിന്റെ കൈത്താന്‍ ശാഖയില്‍ വച്ചാണ് മത്സരം.

‘നിറം 2011- ബി നാച്ച്യുറല്‍’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തോടനുബന്ധിച്ച് ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പെയിന്റിംഗ് മത്സരത്തിന് പുറമെ  രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ക്ഷണിതാക്കള്‍ക്കുമായി മാരത്തോണ്‍ ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും സംഘടിപ്പിക്കുന്നുണ്ട്. നാല് വ്യത്യസ്ത ഏജ് ഗ്രൂപ്പുകളിലായാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പെയിന്റിംഗ് മത്സരം നടത്തുന്നത്.

ഗ്രൂപ്പ് എയില്‍ എല്‍.കെ.ജി മുതല്‍ ഒന്നാം ക്ലാസ്സ് വരെയും, ഗ്രൂപ്പ് ബിയില്‍ രണ്ടാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെയും ഗ്രുപ്പ് സിയില്‍ അഞ്ചാം ക്ലാസ്സ മുതല്‍ എട്ടാം ക്ലാസ്സ വരെയും ഗ്രൂപ്പ് ഡിയില്‍ ഒന്‍പതാം ക്ലാസ്സ  മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
ആദ്യ രണ്ട് ഗ്രൂപ്പുകാര്‍ക്കും ക്രയോണ്‍സും സി,ഡി എന്നീ ഗ്രൂപ്പുകാര്‍ക്ക വാട്ടര്‍ കളറുമാണ് മാദ്ധ്യമം. മത്സരത്തിനാവശ്യമായ കളറുകള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ട് വരണം. ഡ്രോയിംഗ് ഷീറ്റുകള്‍ സംഘാടകര്‍ നല്‍കും. ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികല്‍ക്കായി ക്ലെ മോഡലിംഗ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. കൂടാതെ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. വിജയികള്‍ സംഘാടകര്‍ ആവശ്യപ്പെടുന്ന പക്ഷം വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും.മാരത്തോണ്‍ ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗിന് അവരവരുടെ മനോധര്‍മ്മമനുസരിച്ചുള്ള ചിത്രങ്ങള്‍ വരയ്ക്കാം.  ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍ക്കും സമ്മാനമുണ്ട്.  പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വി.പി.മുകേഷിന്റെ നേതൃത്വത്തില്‍ സ്വാഗത സംഘം രുപീകരിച്ചിട്ടുണ്ട്.

പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനി പറയുന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. www.kalakuwait.net or indiansinkuwait.com കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ 24891490, 99489078, 97449419, 97959072, 67001038, 97982935 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.