അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ജൂലായ് 28, 29 തീയതികളില്‍ കല്യാണ സൗഗന്ധികം കഥകളിയും പെരുവനം കുട്ടന്‍ മാരാരുടെ തായമ്പകയും അരങ്ങേറും.
കല അബുദാബി യുടെ 2011- 12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ‘കേരളീയം 2011’ ലാണ് പരിപാടികള്‍ നടക്കുന്നത. ചടങ്ങില്‍ ചെണ്ട വാദ്യത്തെ കുറിച്ചും കഥകളി യെക്കുറിച്ചും ആസ്വാദന ക്ലാസ്സുകളുണ്ടാവും.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്കാണ് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വ ത്തില്‍ തായമ്പക മേളം ആരംഭിക്കുക.തുടര്‍ന്ന് രാത്രി ഒമ്പതു മണിക്ക് ആരംഭിക്കുന്ന ‘കല്യാണസൗഗന്ധികം’ കഥകളി യില്‍ കലാമണ്ഡലം ബാലകൃഷ്ണന്‍ (ഹരിപ്പാട്) ഹനുമാനായും ഏറ്റുമാന്നൂര്‍ പി. കണ്ണന്‍ ഭീമനായും വേഷമണിയും.

കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍ എന്നിവരാണ് പാട്ടുകാര്‍. കലാമണ്ഡലം കൃഷ്ണ ദാസ് ചെണ്ടയും കലാമണ്ഡലം അച്യുതവാര്യര്‍ മദ്ദളവും കൊട്ടും.