കോഴിക്കോട്: കക്കോടിയില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷം. വോട്ടെടുപ്പ് ദിവസമുണ്ടായ ചെറിയ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷമുണ്ടായത്. വോട്ടെടുപ്പ് ദിവസം സി.പി.ഐ.എം അക്രമം നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് നടത്തുന്ന ഉപവാസ സമരപ്പന്തലിലേക്ക് സി.പി.ഐ.എം പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

തുടര്‍ന്ന് ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ചുരുക്കം ചില പോലീസുകാര്‍ ഇടപെട്ടാണ് അക്രമികളെ വിരട്ടിയോടിച്ചത്.