കൊച്ചി: മാധ്യമ രംഗത്ത് പ്രത്യേകിച്ച് ദൃശ്യമാധ്യമ രംഗത്ത് അനാരോഗ്യകരമായ മത്സരം എല്ലാ അതിരുകളും ലംഘിച്ച് അധപതിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ . ഇത് ജനങ്ങളെ മടുപ്പിക്കുകയാണ്. കോഴിക്കോട് സ്‌കൂള്‍ യുവജനോത്സവ ചടങ്ങില്‍ നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. കാക്കനാട് പ്രസ് അക്കാദമി ഹോസ്റ്റല്‍ ശിലാസ്ഥാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചെറിയ വേതനം വാങ്ങി കഠിനാധ്വാനം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തിധരന്‍ അധ്യക്ഷത വഹിച്ചു. കെ ബാബു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റ് സബിതാ കരീം, പ്രസ് ക്ലബ് സെക്രട്ടറി എന്‍ ശ്രീനാഥ്, പി പി ശശീന്ദ്രന്‍ , സി ഗൗരീദാസന്‍ നായര്‍ , വി അന്‍വര്‍ സാദത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എം നന്ദകുമാര്‍ , പ്രസ് അക്കാദമി സെക്രട്ടറി വി ജി രേണുക സംസാരിച്ചു.