റിയോ ഡി ജനീറോ: മുന്‍ ലോക ഫുട്‌ബോളര്‍ കക്ക രണ്ട് വര്‍ഷത്തിന് ശേഷം ബ്രസീലിന് വേണ്ടി ബൂട്ടണിയുന്നു. അടുത്ത മാസം ആരംഭിക്കുന്ന മത്സരത്തിലേക്കാണ് കക്കയെ ബ്രസീല്‍ ടീം തിരിച്ചുവിളിച്ചിരിക്കുന്നത്.

Ads By Google

കഴിഞ്ഞ കുറച്ച് കാലമായി പരിക്ക് മൂലം ഏറെ വലയുകായാണ് ഈ റയല്‍ മാഡ്രിഡ് താരം.

2010 ലെ ഫുട്‌ബോള്‍ ലോകകപ്പിലാണ് കക്ക അവസാനമായി രാജ്യത്തിന് വേണ്ടി അവസാനമായി കളിച്ചത്. ബ്രസീലിയന്‍ കോച്ച് മാണോ മനീസസിന്റെ മാത്രം ധൈര്യത്തിലാണ് കക്കയെ ടീമിലെടുത്തതന്നാണ് അറിയുന്നത്. ദുംഗയ്ക്ക് പകരമായാണ് കക്കയെ എടുത്തിരിക്കുന്നത്.

മുപ്പത് കാരനായ കക്ക 2002 ലാണ് ബ്രസീല്‍ ടീമില്‍ എത്തുന്നത്. മൂന്ന് ലോകകപ്പുകളില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞ കക്ക മഞ്ഞപ്പടയുടെ ഏറ്റവും വിശ്വസ്തനായ കളിക്കാരനായിരുന്നു.

കിട്ടിയ അവസരം മുതലാക്കി കക്ക തന്റെ പഴയ പ്രതാപത്തിലേക്ക് കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.