റയോ ഡി ജനീറോ: മുന്‍ ലോക ഫുട്ബാളര്‍ കക്കാ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. അടുത്ത മാസം ഗാബോണിനും ഈജിപ്തിനുമെതിരെ നടക്കുന്ന രാജ്യാന്തര സൗഹൃദമത്സരത്തിനുള്ള ടീമിലേക്കാണ് ബ്രസീല്‍ കോച്ച് മാനോ മെനസിസ് റയല്‍ മഡ്രിഡിഡ് താരത്തെ തിരിച്ചുവിളിച്ചത്. ഏറെക്കാലത്തെ ഇടവേളക്കുശേഷമാണ് കക്കാ ടീമിലിടം കണ്ടെത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിനുശേഷം കക്കായെ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന് ലോകകപ്പിന് ശേഷം പരിക്ക് വിടാതെ പിന്തുടര്‍ന്ന താരത്തിന്, പരിക്കില്‍ നിന്ന ്‌മോചിതനായി സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിനുവേണ്ടി തുടരുന്ന മിന്നും ഫോമാണ് ദേശീയ ടീമിലേക്കുള്ള വാതില്‍ വീണ്ടും തുറന്ന് കൊടുത്തത്. താരത്തിന്റെ തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രസീല്‍ കോച്ച് മാനോ മെനസിസ് പറഞ്ഞു.

Subscribe Us:

‘ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കക്കായെ ടീമിലേക്ക് പരിഗണിക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇപ്പോള്‍ അദ്ദേഹം മ്ികച്ച ഫോമിലാണ്. അത് കൊണ്ട് ടീമിലിടവും കിട്ടി’. മെനസിസ് പറഞ്ഞു. ബ്രസീലിയന്‍ ലീഗ് നടക്കുന്നതിനാല്‍ തങ്ങളുടെ താരങ്ങളെ ടീമിലെടുക്കരുതെന്ന പ്രാദേശിക ക്‌ളബുകളുടെ അഭ്യര്‍ഥന മാനിച്ച് മുന്‍ ലോക ഫുട്‌ബോളറും ഫ്‌ളമംഗോ താരവുമായ റൊണാള്‍ഡീന്യോ, പുത്തന്‍ വാഗ്ദാനമായ സാന്‍േറാസ്താരം നെയ്മര്‍ എന്നീ പ്രമുഖരെ മെനസിസ് ടീലെടുത്തിട്ടില്ല.

ബ്രസീലിന് പുറത്ത് കളിക്കുന്ന പ്രധാനമായും യൂറോപ്യന്‍ ക്‌ളബുകളില്‍ കളിക്കുന്ന താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് 23 അംഗ ടീം പ്രഖ്യാപിച്ചത്. നവംബര്‍ പത്തിന് ഗാബോണിനും 14ന് ദോഹയില്‍ വച്ച് ഈജിപ്തുമായിയാണ ബ്രസീലിന്റെ സൗഹൃദമത്സരങ്ങള്‍ നടക്കുക.