എഡിറ്റര്‍
എഡിറ്റര്‍
കാജോള്‍ എന്റെ ഭാഗ്യതാരം: കരണ്‍ ജോഹര്‍
എഡിറ്റര്‍
Monday 3rd September 2012 10:56am

കാജോള്‍ തന്റെ ഭാഗ്യതാരമാണെന്നാണ് ഫിലിംമേക്കര്‍ കരണ്‍ ജോഹര്‍ പറയുന്നത്. തന്റെ എല്ലാ ചിത്രങ്ങളിലും കജോളിനെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ ഒരുക്കുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലും കാജോള്‍ ചെറുവേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഡിസ്‌കോ ദിവാനീയെന്ന ഗാനരംഗത്തില്‍ കാജോള്‍ പ്രത്യക്ഷപ്പെടുന്ന കാര്യം കരണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

Ads By Google

ചിത്രത്തിലെ ഡിസ്‌കോ സോങ്ങില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും വരുണ്‍ ധവാനുമൊപ്പം കജോള്‍ നൃത്തം ചെയ്യുന്നുണ്ട്. കാജോളിന്റെ സാന്നിധ്യം തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. തന്റെ എല്ലാ ചിത്രങ്ങളും കാജോളുണ്ടായിരുന്നെന്നും കരണ്‍ വ്യക്തമാക്കി.

കാജോളിനെ ഉള്‍പ്പെടുത്തി ചിത്രമെടുക്കുന്ന രീതിയാണ് താന്‍ പിന്തുടര്‍ന്നത്. ആ ശീലം മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ജോഹര്‍ ആദ്യമായി സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തില്‍ കാജോളുണ്ടായിരുന്നു. കഭീ ഖുഷീ കഭീ ഗം, മൈ നെയ്മീസ് ഖാന്‍ എന്നീ ചിത്രങ്ങളും കാജോളുണ്ടായിരുന്നു. റോക്ക് ആന്റ് റോള്‍, കഭി അല്‍വിദാ ന കെഹ്നാ എന്നീ ചിത്രങ്ങളില്‍ കാജോള്‍ ചെറുവേഷത്തിലെത്തുകയും ചെയ്തിരുന്നു.

Advertisement