എഡിറ്റര്‍
എഡിറ്റര്‍
തമിഴ്-തെലുങ്ക് താരതമ്യം കാജല്‍ അഗര്‍വാള്‍ വിവാദത്തില്‍
എഡിറ്റര്‍
Saturday 23rd February 2013 12:29pm

നായികമാര്‍ പൊതുവേ വിവാദങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുന്നവരായിരിക്കും. ഒന്നും പറയാതെ തന്നെ വിവാദത്തിന്റെ ചുഴിയില്‍ വീഴുന്നവരാണ് പലരും.

അഥവാ എന്തെങ്കിലും അബദ്ധം നാവില്‍ നിന്ന് വീണ് പോയാല്‍ പിന്നെ കാര്യം പറയുകയും വേണ്ട. അത്തരമൊരു വിവാദത്തിലാണ് നടി കാജല്‍ അഗര്‍വാളും പെട്ടിരിക്കുന്നത്.

Ads By Google

തെലുങ്കിലും തമിഴിലും നടിമാര്‍ക്ക് കിട്ടുന്ന ബഹുമാനത്തെ താരതമ്യം ചെയ്ത്  സംസാരിച്ചതാണ് കാജലിന് വിനയായത്. തെലുങ്കില്‍ കിട്ടുന്നത്ര ബഹുമാനം തമിഴില്‍ ലഭിക്കുന്നില്ലെന്ന് താരം പറഞ്ഞെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായപ്രകടനം കാജല്‍ നടത്തിയിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല.

എന്ത് തന്നെയായാലും രണ്ടിലൊന്ന് വ്യക്തമാകുന്നതിന് മുമ്പ് തന്നെ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി ആളുകളെത്തി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒരുപോലെ വിലസുന്നതിന്റെ അഹങ്കാരമാണ് താരത്തിനെന്നാണ് ഇവര്‍ പറയുന്നത്.

കാജലിനെ തമിഴ് സിനിമയില്‍ അവതരിപ്പിച്ച സംവിധാനയകന്‍ ഭാരതിരാജ തന്നെ കാജലിനെതിരെ രംഗത്തെത്തി. ഇദ്ദേഹത്തിന്റെ ബൊമ്മലാട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു കാജല്‍ അഗര്‍വാളിന്റെ കോൡവുഡ് അരങ്ങേറ്റം.

ഒരാളെയും ബഹുമാനിക്കാത്ത താരമാണ് കാജലെന്ന് ഭരതിരാജ കുറ്റപ്പെടുത്തി. സിനിമാ മേഖലയില്‍ നിന്നും ബഹുമാനം ലഭിക്കണമെങ്കില്‍ സ്വന്തം പെരുമാറ്റം അതിനര്‍ഹമായ നിലയിലാകണമെന്നും ഇത്തരമൊരു നടിയെ തമിഴ് സിനിമയില്‍ അവതരിപ്പിച്ചതില്‍ ലജ്ജിക്കുന്നുവെന്നും കൂടി ഭാരതിരാജ പറഞ്ഞു.

എന്നാല്‍ സംവിധായകന്റെ ഈ അഭിപ്രായപ്രകടനം താരത്തെ വല്ലാതെ നോവിച്ചു. തന്റെ ഗുരുതുല്യനായ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ലെന്നാണ് കാജല്‍ പറയുന്നത്. എന്ത് തന്നെയായാലും ഈ കുരുക്കില്‍ നിന്നും താരം എങ്ങനെ തലയൂരുമെന്ന് കാത്തിരുന്ന് കാണാം.

Advertisement