എഡിറ്റര്‍
എഡിറ്റര്‍
ലാലേട്ടനെ പ്രശംസിച്ച് കാജല്‍ അഗര്‍വാള്‍
എഡിറ്റര്‍
Monday 13th January 2014 5:01pm

kajal-agarwal

തെന്നിന്ത്യന്‍  സിനിമാ രംഗത്തെ തിരക്കേറിയ നായികാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലും തമിഴിലും കന്നടത്തിലും ബോളിവുഡിലുമൊക്കെയായി നിരവധി ചിത്രങ്ങളാണ് കാജല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജില്ല എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലാണ് കാജല്‍ ഇപ്പോള്‍. ജില്ലയില്‍  മോഹന്‍ലാലിനോടൊത്തുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്നാണ് കാജല്‍ പറയുന്നത്.

‘മോഹന്‍ ലാലിനൊപ്പോലൊരു ഇതിഹാസതാരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തുഷ്ടയാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കുവെക്കാന്‍ കഴിഞത് വളരെ വലിയൊരു അനുഭവമാണ്’- കാജല്‍ പറയുന്നു.

ജില്ലയില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ ജോഡിയായാണ് കാജല്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയുടെയും ശരണ്യ മോഹന്റെയും അച്ഛന്റെ വേഷമാണ് മോഹന്‍ ലാലിന്.

വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം സൗത്ത് ഇന്ത്യയിലൊട്ടാകെ ഹിറ്റ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisement