എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിനിമാ മേഖലയിലെ ഗുണ്ടാബന്ധമുള്ളവര്‍: കൈതപ്രം
എഡിറ്റര്‍
Tuesday 21st February 2017 9:07pm

കോഴിക്കോട്:  ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ സിനിമാ മേഖലയിലുണ്ടെന്നും കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഇവരാണെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം.

സിനിമയില്‍തന്നെ കൊച്ചി കേന്ദ്രീകരിച്ചിട്ടുള്ള പല സംഘടനകളിലും മുതലകളെ പോലെ ആളുകളെ ഉപദ്രവിക്കാന്‍ കെല്‍പ്പുള്ള സിനിമാക്കാര്‍ തന്നെയുണ്ടെന്നാണ് എന്റെ പക്ഷം. നമുക്ക് പ്രീയപ്പെട്ട പലരും ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അവരുടെ പങ്ക് പ്രിയപ്പെട്ട അനിയത്തിയുടെ കാര്യത്തിലും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൈതപ്രം പറഞ്ഞു.


Read more: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണമായിരുന്നെങ്കില്‍ ഗുജറാത്തില്‍ ഏത്രയോ തവണ ഏര്‍പെടുത്തേണ്ടിയിരുന്നു: കോണ്‍ഗ്രസ്


അക്രമികള്‍ എത്ര വലിയവരായാലും അവരെ പുറത്ത് നിര്‍ത്താന്‍ സര്‍ക്കാരിനും സിനിമാ പ്രവര്‍ത്തകര്‍ക്കും സാധിക്കണമെന്നും കൈതപ്രം പറഞ്ഞു. കുറ്റവാളികള്‍ക്ക് സൗദിയിലെ പോലെ കഠിനമായ ശിക്ഷാ വിധികള്‍ നടപ്പിലാക്കണമെന്ന് സംവിധായകന്‍ വി.എം വിനു പറഞ്ഞു.

സിനിമാ മേഖലയില്‍ ഗുണ്ടാ സാന്നിധ്യമുണ്ടെന്ന് മുന്‍ സിനിമാ മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞിരുന്നു.  ബോംബെയില്‍ സിനിമാ, റിയല്‍ എസ്റ്റേറ്റ് അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയിലും അതു പോലാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.


Also read: അസര്‍ബൈജാനില്‍ പ്രസിഡന്റ് ഭാര്യയെ വൈസ്പ്രസിഡന്റാക്കി


 

Advertisement