Categories

കൈ­ത­പ്ര­ത്തി­ന്റെ സി­നി­മ­യില്‍ ആ­സി­ഫ് ഔട്ട്

kaithapram

തന്റെ ചി­ത്ര­ത്തില്‍ തി­ലക­നെ അ­ഭി­ന­യി­പ്പിക്കും

തി­രു­വ­ന­ന്ത­പുരം: കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസി­ഫി­ന് മ­ലയാ­ള ച­ല­ച്ചി­ത്ര­ത്തില്‍ അ­ഭി­ന­യി­ക്കാ­നു­ള്ള അ­വസ­രം ന­ഷ്ട­മായി. ചിത്രത്തില്‍ നി­ന്ന് ആ­സി­ഫിനെ ഒഴിവാക്കുമെ­ന്ന് സം­വി­ധാ­യകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂ­തി­രി വ്യ­ക്ത­മാ­ക്കി.

താന്‍ ആദ്യമായി സംവി­ധാ­നം ചെ­യ്യുന്ന ‘മഴവില്ലിനറ്റം വരെ’ എന്ന ചിത്രത്തില്‍ ആസിഫിനെ നായകനാക്കാനായിരു­ന്നു കൈ­തപ്രം ആലോചിച്ചിരുന്ന­ത്. എ­ന്നാല്‍ തു­ടര്‍­ച്ച­യായി ആരോപണങ്ങള്‍ ഉയരുന്ന ഒരു താരത്തെ തന്റെ ചിത്രത്തില്‍ നായകനാക്കുന്നതിന് ബുദ്ധിമു­ട്ടുണ്ടെന്ന് കൈതപ്രം പറഞ്ഞു. പകരം മറ്റു പാക് ക്രിക്കറ്റ് താരങ്ങളെയോ പാക് സിനിമാതാരങ്ങളെയോ നായകസ്ഥാനത്തേക്ക് പരിഗണി­ക്കും. തന്റെ ചിത്രത്തില്‍ തിലകനെ പങ്കാളിയാ­ക്കാന്‍ ആലോചിക്കു­ന്നു­ണ്ടെന്നും കൈ­തപ്രം അറിയിച്ചു.

മുന്‍ പാ­ക് ക്യാ­പ്­റ്റന്‍ വസീം അ­ക്ര­ത്തെ നാ­യ­ക­നാ­ക്കാ­നാ­യി­രു­ന്നു കൈ­തപ്രം ആദ്യം ആ­ലോ­ചി­ച്ചി­രു­ന്നത്. എ­ന്നാല്‍ പ­ല കാ­ര­ണ­ങ്ങ­ളാലും അ­ക്ര­ത്തിന് സി­നി­മ­യില്‍ പ­ങ്കെ­ടു­ക്കാന്‍ സാ­ധി­ക്കി­ല്ലെ­ന്ന് അ­റി­യി­ക്കു­ക­യാ­യി­രുന്നു. പി­ന്നീ­ടാ­ണ് ആ­സി­ഫി­നെ കാ­ണു­ന്നത്. താന്‍ ഒ­രു ത­വ­ണ വി­ദേശ­ത്തു വെ­ച്ചാ­ണ് ആ­സി­ഫു­മാ­യി കൂ­ടി­ക്കാഴ്­ച ന­ട­ത്തി­യ­തെ­ന്ന് കൈ­തപ്രം പ­റ­ഞ്ഞു.

സം­ഗീ­ത­ത്തില്‍ താല്‍­പ­ര്യ­മു­ള്ള­യാ­ളാ­ണ് ആ­സിഫ്. ഇ­ട­പ­ഴ­കാന്‍ സു­ഖ­മു­ള്ള പ്ര­കൃ­ത­ക്കാരനാണ്. ആ­സി­ഫി­ന്റെ പി­താ­വ് കാ­സര്‍­കോ­ഡ് ബ­ന്ത­ടു­ക്ക സ്വ­ദേ­ശി­യാ­ണെ­ന്ന­റി­ഞ്ഞ­താ­ണ് ത­ന്നെ ഏ­റെ അ­മ്പ­ര­പ്പുണ്ടാ കൈ­തപ്രം പ­റഞ്ഞു. ര­ണ്ടു രാ­ജ്യ­ങ്ങള്‍ ത­മ്മി­ലു­ള്ള ബന്ധം ഊ­ട്ടി­യു­റ­പ്പി­ക്കാന്‍ ത­ന്റെ സിനി­മ സ­ഹാ­യ­ക­ര­മാ­വു­മെ­ന്ന് ക­രു­തു­ന്ന­തായും കൈ­തപ്രം പ­റഞ്ഞു.

സി­നി­മ­യി­ലെ കേ­ന്ദ്ര ക­ഥാ­പാ­ത്രം മു­ഹമ്മ­ദ് ആ­സി­ഫി­ന്റെ ക­ഥാ പാ­ത്ര­മാ­യി­രുന്നു. ക­ണ്ണൂ­രില്‍ ന­ട­ക്കു­ന്ന ക്രിക്ക­റ്റ് കോ­ച്ചി­ങ് ക്യാം­പി­നാ­യാ­ണ് പാ­ക് ക്രിക്ക­റ്റ് താ­രം ഇ­വി­ടെ എ­ത്തു­ന്നത്. പ­ക്ഷെ അ­ദ്ദേ­ഹ­ത്തി­ന്റെ പ്രധാ­ന ഉ­ദ്ദേ­ശം കോ­ച്ചി­ഹ് ക്യാം­പില്‍ പ­ങ്കെ­ടു­ക്കു­ക­യാ­യി­രു­ന്നില്ല. ഇ­താ­ണ് സി­നി­മ­യില്‍ വ­ഴി­ത്തി­രി­വാ­യി മാ­റു­ന്നത്. ര­ണ്ടു രാ­ജ്യ­ങ്ങള്‍ ത­മ്മി­ലു­ള്ള സാം­സ്­കാ­രി­ക വി­നി­മ­യ­മാ­ണ് സിനി­മ പ്ര­ധാ­ന­മായും പ­റ­യു­ന്നത്. അ­പ്പോള്‍ ക­ഥാ­പാ­ത്ര­ത്തി­ന്റെ പ­ശ്ചാത്ത­ലം പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടെന്നും കൈ­തപ്രം പ­റഞ്ഞു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.