ലണ്ടന്‍: ഇന്റര്‍നെറ്റില്‍ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതോടെ നാണക്കേടിലായ ഹാരി രാജകുമാരന് സാന്ത്വനവുമായി സഹോദരഭാര്യയായ കെയ്റ്റ് മിഡില്‍ടണ്‍. ഹാരിയുടെ സഹോദരന്‍ വില്യമിന്റെ ഭാര്യയാണ് കെയ്റ്റ്. രാജകുടുംബത്തില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഹാരി നേരിടുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി കെയ്റ്റ് എത്തുന്നത്.

Ads By Google

അതേസമയം, ഭര്‍ത്താവായ വില്യം രാജകുമാരന്റെ പിന്തുണയോടെയാണ് ഹാരിയെ പിന്തുണയ്ക്കാന്‍ താന്‍ എത്തിയിരിക്കുന്നതെന്നാണ് കെയ്റ്റ് പറയുന്നത്. ഹാരി സഹതാപം അര്‍ഹിക്കുന്നുവെന്നും ഹാരിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കഴിയാവുന്ന വിധത്തിലൊക്കെ സഹായിക്കുമെന്നും കെയ്റ്റ് പറയുന്നു.

അമേരിക്കയില്‍ ലാസ് വേഗാസ് ഹോട്ടലില്‍ അജ്ഞാത യുവതിക്കൊപ്പമുള്ള ഹാരിയുടെ നഗ്ന ചിത്രങ്ങളാണ് വിവാദമായത്. ചിത്രങ്ങള്‍ പ്രമുഖ വെബ്‌സൈറ്റായ ടി.എം സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ലണ്ടനിലെ പ്രമുഖ പത്രമായ ദി സണും രാജകുടുംബത്തിന്റെ വിലക്ക് മറികടന്ന് ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.