kairali-channelകൊച്ചി: ജോണ്‍ബ്രിട്ടാസ് എം.ഡി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സി.പി.ഐ.എം നിയന്ത്രണത്തിലുള്ള മലയാളം കമ്മ്യൂണിക്കേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എക്‌സിക്യുട്ടീവ് ഡയരക്ടറായി ടി.ആര്‍ അജയനെയും ചീഫ് ഓപറേറ്റിങ് ഓഫീസറായി എം വെങ്കിട്ടരാമനെയും തിരഞ്ഞെടുത്തു. എന്‍.പി ചന്ദ്ര ശേഖരനെ ന്യൂസ് ഡയരക്ടറായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്.

മലയാളം കമ്മ്യൂണിക്കേഷന്റെ മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കഴിഞ്ഞ 19ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന് ചാനല്‍ വിട്ടുപോകാന്‍ അനുമതി നല്‍കുകയായിരുന്നു. ബ്രിട്ടാസിന്റെ ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

Subscribe Us: