എഡിറ്റര്‍
എഡിറ്റര്‍
ദളിത് യുവതിയെ പീഡിപ്പിച്ചു; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു: കൈരളി ചാനല്‍ ക്യാമറമാനെതിരെ കേസ്
എഡിറ്റര്‍
Wednesday 2nd August 2017 8:33am

കൊച്ചി: കൈരളി ചാനല്‍ ക്യമാറമാനെതിരെ കേസ്. വിവാഹവാഗ്ദാനം നല്‍കിയ പീഡിപ്പിച്ചു, ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദളിത് യുവതി നല്‍കിയ പരാതിയിന്മേലാണ് നടപടി. മതിലകം പൊലീസാണ് കേസെടുത്തത്.

കൈരളി ചാനലിന്റെ കൊച്ചി യൂണിറ്റിലെ ക്യാമറമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് കേസ്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി.

2011ല്‍ നിലമ്പൂരില്‍ വെച്ച് സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് അഭിലാഷിനെ പരിചയപ്പെട്ടതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട് 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ച് പല തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം.


Must Read: ‘പാകിസ്ഥാനെ തളയ്ക്കാന്‍ മോദിയ്ക് ‘ഒറ്റമൂലി’; ശത്രുസംഹാര ക്രിയയെ കുറിച്ചുള്ള ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായി ജ്യോല്‍സ്യന്‍ ഹരി പത്തനാപുരം, വീഡിയോ കാണാം


എന്നാല്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയാണ് കേസന്വേഷിക്കുന്നത്.

Advertisement