ന്യുദല്‍ഹി : ഇന്ത്യയില്‍ കൂടിവരുന്ന ബാലപീഡനങ്ങള്‍ക്കെതിരെ നോബേല്‍ ജേതാവും ബാലാവാകാശപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ഭാരതയാത്ര സെപ്തംബര്‍ 21 മുതല്‍. കന്യാകുമാരി മുതല്‍ ദല്‍ഹി വരെയാണ് സുരക്ഷിതമായ ബാല്യം സുരക്ഷിതമായ ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി സത്യാര്‍ത്ഥി യാത്ര നടത്തുക.

കുട്ടികളെ കടത്തുന്നതിനും ലൈഗിംകമായി ചൂഷണം ചെയ്യുന്നതിനുമെതിരെയാണ് സത്യാര്‍ത്ഥിയുടെ യാത്ര. ഒരു കോടിയോളം പേര്‍ കുട്ടികളുടെ അവകാശത്തിനായി പൊരുതുമെന്ന് പ്രതിഞ്ജ ചെയ്യും. ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയിന്‍ ഉയര്‍ത്തി ആറ് യാത്രകള്‍ കൂടി നടത്തുമെന്ന് സത്യാര്‍ത്ഥി പറഞ്ഞു.

സെപ്തംബര്‍ 21ന് ആരംഭിക്കുന്ന ഭാരതയാത്ര 22 സംസ്ഥാനങ്ങളിലായി 11000 കിലോമീറ്റര്‍ പര്യടനം നടത്തി ഒക്ടോബര്‍ 15നു ദല്‍ഹിയില്‍ സമാപിക്കും.