മറ്റൊരു ചേതന്‍ ഭഗത് നോവല്‍ കൂടി ബിഗ് സ്‌ക്രീനിലേക്ക്. ഭഗതിന്റെ പ്രശസ്ത നോവല്‍ ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ്’ ആണ് സിനിമയാകുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നോവല്‍ അതേ പടി സിനിമയാക്കുകയാണെന്നാണ് ചേതന്‍ ഭഗത് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയിലും ഭഗത് പങ്കാളിയാകുന്നുണ്ട്. ഇതിന് മുമ്പ് സൗഹൃദത്തിന്റെ കഥ പറയുന്ന നിരവധി ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രം യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതാണെന്നാണ് ഭഗത് പറയുന്നത്.

Ads By Google

‘കയി പോ ഛേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രക്ഷിതാക്കളുടെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിനും കരിയറില്‍ ഉയരത്തിലെത്തിക്കാനുമുള്ള ഓട്ടത്തിനിടയില്‍ സമ്മര്‍ദ്ദത്തിലാകുന്ന യുവാക്കള്‍ക്ക് ആശ്വാസമാകുന്നത് സൗഹൃദങ്ങള്‍.

പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അമിത് ത്രിവേദിയാണ്. ഒരു പുസ്തകത്തെ രണ്ട് മണിക്കൂറില്‍ ഒതുക്കുക എന്നത് ഏറെ വെല്ലുവിളിയാണെന്നും ചേതന്‍ ഭഗത് പറയുന്നു.

ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ആധാരമാക്കി ആമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റസ് 2009 ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. വീണ്ടുമൊരു ഹിറ്റ് ആവര്‍ത്തിക്കാന്‍ ചേതന്‍ ഭഗത് നോവലിന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.