എഡിറ്റര്‍
എഡിറ്റര്‍
വിദേശങ്ങളില്‍ ഡേര്‍ട്ടി പിക്ചറിനെ പിന്തള്ളി കഹാനി
എഡിറ്റര്‍
Thursday 22nd March 2012 3:12pm

വിദേശങ്ങളില്‍ വിദ്യാബാലന്‍ ഇപ്പോള്‍ ബ്രാന്റ് ആയിരിക്കുകയാണ്. നടിയുടെ ചിത്രങ്ങള്‍ക്ക് ഇന്ത്യയിലെന്നതുപോലെ വിദേശത്തും ഡിമാന്റാണ്. വിദ്യയുടെ ഹിറ്റ് ചിത്രം ദ ഡേര്‍ട്ടി പിക്ചര്‍ കോടികളാണ് വിദേശമാര്‍ക്കറ്റില്‍ നിന്നും നേടിയത്. അടുത്തിടെ റിലീസായ കഹാനിയാവട്ടെ ഇതിനകം തന്നെ ആ റെക്കോര്‍ഡ് മറികടന്നെന്നാണ് റിപ്പോര്‍ട്ട്.

ഒരു സിനിമയ്ക്ക് പ്രേക്ഷകരുടെ പിന്തുണയുണ്ടെങ്കില്‍ അത് വിജയിക്കുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുജോയ് ഘോഷ് പറഞ്ഞു.

പത്ത് ദിവസം കൊണ്ട് വിദേശമാര്‍ക്കറ്റില്‍ നിന്നും 8 കോടിയാണ് കഹാനി സ്വന്തമാക്കിയത്. രണ്ടാഴ്ചത്തെ പ്രദര്‍ശനത്തില്‍ നിന്നും ഡേര്‍ട്ടി പിക്ചര്‍ സ്വന്തമാക്കിയത് 93355 പൗണ്ടാണെങ്കില്‍ 18 പ്രദര്‍ശനങ്ങളില്‍ നിന്നും കഹാനി സ്വന്തമാക്കിയത് 46,133 പൗണ്ടാണ്.

ഇന്ത്യയില്‍ കഹാനി ഇതിനകം തന്നെ 38.2 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പതിഞ്ഞ തുടക്കമായിരുന്നെങ്കിലും കഹാനി ബോക്‌സ് ഓഫീസില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. ഡെര്‍ട്ടി പിക്ചര്‍ പോലൊരു ചിത്രമല്ലെന്ന തോന്നലും കുട്ടികളുടെ പരീക്ഷയുമൊക്കെയാണ് തുടക്കം മങ്ങിപ്പോകാന്‍ കാരണമായത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സിനിമ കണ്ടവരുടെ അഭിപ്രായവും ശക്തമായതോടെ ചിത്രം കാണാനെത്തുന്നവരുടെ എണ്ണം കൂടി.

Malayalam News

Kerala News In English

Advertisement