പൊക്ര: ലോകത്തിലെ എറ്റവും പൊക്കം കുറഞ്ഞ കഗേന്ദ്രയ്ക്ക് ഗിന്നസ് റെക്കോഡ്. 18കാരനായ കഗേന്ദ്ര നേപ്പാള്‍ സ്വദേശിയായ പഴക്കച്ചവടക്കാരന്റെ മകനാണ്.
ഈ ടൈറ്റല്‍ നല്‍കുന്നതിനുമുന്‍പ് കഗേന്ദ്ര താപ്പ മാഗാറിന്റെ ഉയരവും തുക്കവും വേള്‍ഡ് ഗിന്നസ് അധികൃതര്‍ ഇന്ന് പരിശോധിച്ചു.ഗിന്നസ് റെക്കോഡിനായി കഗേന്ദ്രയുടെ കുടുംബം ഇതിനുമുന്‍പ് പലതവണ ശ്രമിച്ചിരുന്നു. പക്ഷേ അധികൃതര്‍ നിരസിക്കുകയായിരുന്നു.

25.8ഇഞ്ചാണ് കഗേന്ദ്രയുടെ ഉയരം. കൊളംബിയയുടെ എഡ്വേഡ് നിനോ ഹെര്‍ണാഡ്‌സിനെ പിന്തള്ളിയാണ് കഗേന്ദ്രയുടെ നേട്ടം.5.5 കിലോഗ്രാമാണ് ഭാരം . കുട്ടിക്കാലത്തുതന്നെ ഇയാള്‍ക്ക് വളര്‍ച്ചക്കുറവുaണ്ടായിരുന്നു.

കഗേന്ദ്രയുടെ സഹോദരന്‍മാര്‍ക്കെ ഉയരമുണ്ട്. മൂന്ന വയസ്സുള്ള കുട്ടിയുടെ ശരീരമാണ് കഗേന്ദ്രയ്ക്ക് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.