അവള് വന്നതിന് ശേഷം നാണം കെട്ടവന്മാര്‍ കൂടുതല് മടിയന്മാരും സുഖിയന്മാരുമായി. ഒപ്പം പൊടിക്ക് അഹങ്കാരവും. ആരെങ്കിലും പണിക്ക് വിളിച്ചാല് വലിയ മൊടയിറക്കലായി. ഇരട്ടി കൂലി ചോദിക്കാന് തുടങ്ങി. അവളാണ് ഇന്ന് പേറ്റുനേവില്‍ മരിക്കാന്‍ കിടക്കുന്നത്. ഒരുപക്ഷെ അവളുടെ മരണവും കാത്താണ് രണ്ട് മടിയന്മാര് പുറത്തിരിക്കുന്നത്. എത്രവേഗം മരിക്കുന്നോ അത്രേനേരത്തെ മനസമാധാനമായി ഉറങ്ങാമല്ലോ.


 

deepak

 

 

ചെറ്റപ്പുരക്ക് പുറത്ത്  തീപൂട്ടിയതിന്റെ അരികില്‍ അപ്പനും മകനും ഇരുന്നു. അകത്ത് മകന്റെ ഇളം പ്രായമുള്ള ഭാര്യ, ബുധിയ പ്രസവക്കിടക്കയിലെ വേദനയില്‍ പുളഞ്ഞ് കിടക്കുന്നു. ചങ്ക് തകര്‍ക്കുന്ന കരച്ചില്‍ അവളുടെ ചുണ്ടുകളില്‍  നിന്ന് ഉയര്‍ന്നപ്പോഴെല്ലാം പുറത്ത് അപ്പനും മകനും നെഞ്ചത്ത് കൈവച്ചു. അതൊരു മഞ്ഞുകാലമായിരുന്നു. ഗ്രാമം മുഴുവന് ഏകാന്തത ഇരുട്ട് കുത്തി.

ഖിസു പറഞ്ഞു.
‘ഓള് ചാവും ന്നാ തോന്നണ്. കാലത്ത് തൊടങ്ങ്യേ നെലോളിയാണ്. ഇയ്യൊന്ന് അകത്തക്ക് പോയോക്ക.’
വേദനയോടെ  മാധവന്‍ പറഞ്ഞു.
‘മരിക്കാനാണ് പോണതെങ്കി ഓള് മരിച്ചോട്ടെ. ഓളെടെ കരിച്ചില് സഹിക്കാം വ്വയ്യ. ഞാന്‌പ്പൊ അകത്ത് പോയിട്ടെന്ത് കാട്ടാനാ.’
‘ഔ ന്റെ മൈരെ, ഒന്നില്ലെങ്കി ഇയ്യ്  ഒരുകൊല്ലം ഓളടെ കൂടെ കെടന്നതല്ലടോ.’
‘അതല്ലന്നും, ഇനിക്കത് കാണാംവയ്യ. അതോണ്ട.’

അത് ഒരു ചമാര്‍ കുടുംബമായിരുന്നു. ഗ്രാമത്തിലെ കുപ്രസിദ്ധര്‍. തന്ത ഒരു ദിവസം പണിക്ക് പോയാല് പിന്നെ മൂന്ന് ദിവസം വിശ്രമിക്കും. മകനാണെങ്കില്‍ അതിലും മടിയന്‍. ഒരു മണിക്കൂര്‍ പണിയെടുത്ത് കഴിഞ്ഞാല്‍ ഉടനെ ചില്ലം ഒന്ന് പുകക്കും. പിന്നെ അറിയാലോ. അതുകൊണ്ട് തന്നെ ആരും പണിക്ക് വിളിക്കില്ല. ഒരു പിടി അരി വീട്ടിലുണ്ടെന്ന് അറിഞ്ഞാല്‍ മതി പിന്നെ പണിക്ക് പോകേണ്ടതില്ല എന്ന് രണ്ടാളും തീരുമാനിക്കും.

kafan-1

 

പട്ടാണിയുടെ കാലത്ത് പട്ടാണിയും ഉരളക്കിഴങ്ങിന്റെ കാലത്ത് ഉരുളക്കിഴങ്ങും ആരാന്റെ പാടത്ത് പോയി മോഷ്ടിക്കും. ചുട്ട് തിന്നും. അല്ലെങ്കില് അഞ്ചോ പത്തോ കരിമ്പിന് കെട്ട് മോഷ്ടിച്ച് രാത്രിയില്‍ അതും ഈമ്പിയിരിക്കും.

രണ്ട് ദിവസമൊക്കെ പട്ടിണികിടന്ന് നിവൃത്തികെടുമ്പോള്‍ ഖിസു മരത്തില് കേറി നാല് കൊമ്പ് വെട്ടിയിടും മകന്‍ മാധവന്‍ ചന്തയില്‍ കൊണ്ടുപോയി വില്ക്കും. ആ കാശ് തീരുന്ന വരെ അവിടവിടെ തിരിഞ്ഞ് കളിക്കും. പിന്നേയും ഗതികെട്ടാല്. വീണ്ടും കൊമ്പോടിച്ച് വില്ക്കും. അല്ലെങ്കില് വല്ല പണിയും കിട്ടുമോയെന്ന് നോക്കും.  നാട്ടില് പണിക്ക് ഒരു കുറവുമില്ല. കൃഷിക്കാരുടെ നാടാണ്. പണിയെടുക്കുന്നവന് പതിനായിരം പണിയുണ്ട്. നാട്ടില് വേറെ ഒരാളെയും പണിക്ക് കിട്ടാതെയാവുമ്പോള്‍ മാത്രമാണ് ഖിസുവിനേയും മാധവനേയും തേടി ആളു പോകാറുള്ളു.

രണ്ട് മൂന്ന് മണ്‌കോലമൊഴികെ വേറെ ഒന്നും സാമാനങ്ങള്‍ സൂക്ഷിക്കാനായി വീട്ടില്‍ ഇല്ല. നാണം മറക്കാന്‍ കീറ വസ്ത്രങ്ങളായാലും മതി എന്നാണ് നിലപാട്. നാട്ടുകാര് എന്ത് വിചാരിക്കുമെന്ന ഒരു വിചാരം അവര്‍ക്കില്ല. കൊറെ കടം വാങ്ങും. തെറി വാങ്ങും. തല്ല് വാങ്ങും. പക്ഷെ സങ്കടങ്ങളെ അടുപ്പിക്കില്ല. നയാപൈസ തിരിച്ച് കൊടുക്കില്ല. തിരിച്ച് കിട്ടില്ല എന്നറിഞ്ഞിട്ടും ആളുകള്‍ പൈസയോ സാധനങ്ങളോ നല്കാന്‍ മടികാണിച്ചില്ല.

പട്ടാണിയുടെ കാലത്ത് പട്ടാണിയും ഉരളക്കിഴങ്ങിന്റെ കാലത്ത് ഉരുളക്കിഴങ്ങും ആരാന്റെ പാടത്ത് പോയി മോഷ്ടിക്കും. ചുട്ട് തിന്നും. അല്ലെങ്കില് അഞ്ചോ പത്തോ കരിമ്പിന് കെട്ട് മോഷ്ടിച്ച് രാത്രിയില്‍ അതും ഈമ്പിയിരിക്കും. അങ്ങനെ  ഖിസു തന്റെ അറുപത് വര്‍ഷത്തെ ജീവിതം ധര്‍മ്മനിഷ്ഠയോടെ മുന്നോട്ട് കൊണ്ടുപോയി. മകന്‍ അപ്പന്റെ പാതപിന്തുടര്‍ന്നു.

ഇപ്പോള് ചുട്ടുകൊണ്ടിരിക്കുന്ന ഉരുളക്കിഴങ്ങുകളും ആരുടേയോ പാടത്ത് നിന്ന് മോഷ്ടിച്ചതാണ്. ഖിസുവിന്റെ ഭാര്യ പണ്ടേ മരിച്ച് പോയതാണ്. മാധവന്റെ കല്യണം കഴിഞ്ഞ കൊല്ലമാണ് കഴിഞ്ഞത്. അവള് വന്നതിന് ശേഷമാണ് കുടുംബത്തില് ചെറുതെങ്കിലുമായ നവോധാനത്തിന് തുടക്കം കുറിക്കുന്നത്. ധാന്യങ്ങള് പൊടിച്ചും പുല്ല് വെട്ടിയും അവള്‍ വീട്ടിലേക്ക് സാമാന്യം വേണ്ട ഭക്ഷണം കരുതിവച്ചു; നാണമില്ലാത്ത രണ്ടെണ്ണത്തിന്റെ വയറുകാലിയാകാതെ കാത്തു.

അടുത്ത പേജില്‍ തുടരുന്നു