എഡിറ്റര്‍
എഡിറ്റര്‍
നിലവറയില്‍ നിന്ന് മുന്‍രാജകുടുംബാംഗങ്ങള്‍ പാത്രങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണം തെറ്റ്; വി.എസിനെ തള്ളി കടകംപള്ളി
എഡിറ്റര്‍
Sunday 9th July 2017 12:24pm

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറയില്‍ നിന്ന്
മുന്‍രാജകുടുംബാംഗങ്ങള്‍ പാത്രങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബാംഗങ്ങള്‍ അത്തരമൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

ബി. നിലവറ തുറക്കണമെന്നാണ് തന്റേയും സര്‍ക്കാരിന്റേയും തീരുമാനം. ബി നിലവ തുറക്കുന്ന കാര്യത്തില്‍ മുന്‍ രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. നിലവറ തുറക്കുന്നതിനെ രാജകുടുംബാംഗം എതിര്‍ക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കടകംപള്ളി പരഞ്ഞു.


Dont Miss ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം; ദേവഹിതം ചോദിച്ചറിഞ്ഞതുപോലെയാണ് ചിലര്‍ സംസാരിക്കുന്നത്; രാജകുടുംബത്തിനെതിരെ വി.എസ്


ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍
മുന്‍രാജകുടുംബം പ്രതികരിച്ചത് എന്തു സാഹചര്യത്തിലെന്ന് അറിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

നിലവറ പലതവണ തുറന്നെന്ന വിനോദ് റായിയുടെ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടില്ല. രാജകുടുംബത്തിന്റെ എതിര്‍പ്പിന്റെ കാരണം അറിയില്ല. ആശങ്ക മനസ്സിലാക്കാന്‍  ചര്‍ച്ച നടത്തും. സുപ്രീം കോടതിയുടെ നിലപാടു തന്നെയാണു സര്‍ക്കാരിനുമെന്നു കടകംപള്ളി പറഞ്ഞു.

ബി നിലവറ മുന്‍പു പലവട്ടം തുറന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയിലെ വാദം തെറ്റാണെന്നു മുന്‍രാജകുടുംബാംഗമായ ആദിത്യവര്‍മ ഇന്നലെ പറഞ്ഞിരുന്നു.

നിലവറ തുറക്കുന്നതിനെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണ്. സ്വത്ത് മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെയാണു രാജകുടുംബം നിലപാടു വ്യക്തമാക്കിയത്.

അതേസമയം ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ദേവഹിതം ചോദിച്ചറിഞ്ഞതുപോലെയാണ് ചിലര്‍ സംസാരിക്കുന്നതെന്നും മുന്‍പ് നിലവറ തുറന്നപ്പോള് ദേവഹിതം ചോദിച്ചതായി ചരിത്രത്തില്ലെന്നും വി.എസ് പറഞ്ഞു.

Advertisement