തിരുവനന്തപുരം: പിണറായി വിജയന്‍ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് മുന്‍വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍. ദുരുദ്ദേശത്തോടെയാണ് പിണറായി ഹരജി നല്‍കിയത്. ആരെ ചോദ്യം ചെയ്യണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കുന്നതല്ല. എന്ത് അന്വേഷിക്കണം, ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഏജന്‍സിയാണെന്നും കടവൂര്‍ പറഞ്ഞു.