ജോമോന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഡാവര്‍. സാമ്രാജ്യം, അനശ്വരം, ജാക്ക്‌പോട്ട്, യാദവം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഇദ്ദേഹം.

Ads By Google

മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ജോമോന്റെ കഡാവറിന്റെ ലൊക്കേഷന്‍ ഹൈദരാബാദ്, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളാണ്.

ശ്രീനിവാസന്‍, മുകേഷ്, ബാബുരാജ്, കലാഭവന്‍ മണി, പ്രതാപ് പോത്തന്‍, വിജയരാഘവന്‍, സായ്കുമാര്‍, ദേവന്‍, ചാലി പാല, ജോയി എം. മെന്റോണ്‍സ്, റോഷന്‍, അനില്‍കുമാര്‍, അഭിലാഷ്, കനിഹ, ലാവണ്യ തുടങ്ങിയവരാണ് കഡാവര്‍ എന്ന ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.

ബിഗ് ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. ജ്യോതികുമാര്‍ പി., ഡോ. ബൈജു എസ്. എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രാജ് കാര്‍ത്തി എഴുതുന്നു.

ഒ.എന്‍.വി. കുറുപ്പ് എഴുതിയ വരികള്‍ക്ക് ഈണം  പകരുന്നത് ഗോപി സുന്ദര്‍ ആണ്. ഛായാഗ്രഹണം: സുജിത് രാഘവ്.