ഈ വര്‍ഷത്തില്‍ സിനിമാ പ്രേക്ഷര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ഫെബ്രുവരിയ്ക്കു വേണ്ടിയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഇറങ്ങുന്നത് ഈ മാസത്തിലാണ്.

Ads By Google

മണിരത്‌നത്തിന്റെ കടല്‍, ബിജോയ് നമ്പ്യാരുടെ ഡേവിഡ് ഉം റിലീസ് ചെയ്യുന്നത് ഫെബ്രുവരി ഒന്നിനാണ്. രണ്ട് സിനിമയുടെയും ഓഡിയോയ്ക്ക് ധാരാളം ആരാധകരാണുണ്ടായിരുന്നത്. ഇവര്‍ സിനിമയുടെ റിലീസിങ്ങിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്.

കടലിലെ എ.ആര്‍ റഹ്മാന്റെ സംഗീതം നിലവില്‍  ഏറ്റവും വലിയ ജനസമ്മതി നേടിയതായാണ് വിലയിരുത്തുന്നത്. ഇതിന് പ്രേക്ഷരില്‍ നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.

പ്രേക്ഷരുടെ ആഗ്രഹം മനസ്സിലാക്കി ജനുവരി മുപ്പതിന് തന്നെ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകള്‍ തുറക്കുമെന്നതാണ് പുതിയ വിവരം. വിശ്വരൂപം ബിഗ് സ്‌ക്രീനില്‍ ഓടികൊണ്ടിരിക്കുന്നതിനാല്‍ കടലിന്റെ വിതരണക്കാര്‍ക്ക് തിയ്യേറ്റര്‍ ബുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായും വിവരമുണ്ട്.

എന്നിരുന്നാലും കടല്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന്് ഈ ഫിലിം ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ ആശങ്കപങ്കുവെയ്ക്കുന്നു. വിശ്വരൂപത്തിന്റെ പ്രേക്ഷരിലുള്ള സ്വീകാര്യത സംബന്ധിച്ച വിവരങ്ങളിലുള്ള അവ്യക്തതയാണ് പ്രശ്‌നം.