എഡിറ്റര്‍
എഡിറ്റര്‍
ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണര്‍; വേണ്ടത് സാമ്പത്തിക സംവരണം
എഡിറ്റര്‍
Saturday 13th May 2017 11:11pm

 

മലപ്പുറം: ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്നോക്ക-പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തികസംവരണം നടപ്പാക്കണമെന്നും ജാതിസംവരണമല്ല സാമ്പത്തികസംവരണമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.


Also read‘ഗുജറാത്തിനെയും പിന്തള്ളി കേരളം’; ഭരണ നിര്‍വ്വഹണത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് 


ഏതാനും പേരുടെ കയ്യിലുണ്ടായിരുന്ന ലക്ഷണക്കക്കിന് ഏക്കര്‍ ഭൂമി ആയിരക്കണക്കിനാളുകളുകളുടെ കയ്യിലേക്കു മാറുകയാണ് ഭുപരിഷ്‌കരണ സമയത്തുണ്ടായത്. ഭൂപരിഷ്‌കരണം നടപ്പായിട്ടും സംസ്ഥാനത്ത് ഒട്ടേറേപ്പേര്‍ക്ക് കയറിക്കിടക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. രണ്ടു ലക്ഷം പേര്‍ക്ക് വീടില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ ബ്രാഹ്മണരും ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു.

‘ബ്രാഹ്മമണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചു പേര്‍ സമ്പന്നനാരാണ്. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട്’ മന്ത്രി പറഞ്ഞു. മലപ്പുറത്ത് ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകവേയാണ് മന്ത്രി ഭൂപരിഷ്‌കരണമല്ല സാമ്പത്തിക പരിഷ്‌കാരമാണ് ആവശ്യമെന്ന് അഭിപ്രായപ്പെട്ടത്.


Dont miss ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു 


സാമ്പത്തിക സംവരണം വേണമെന്നാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും മുന്നാക്കമെന്നോ പിന്നാക്കമെന്നോ നോക്കാതെ സാമ്പത്തികസ്ഥിതി നോക്കി സംവരണമേര്‍പ്പെടുത്തണമെന്നും അക്കാര്യത്തില്‍ ജാതി നോക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Advertisement