സന്നിധാനം: ശബരിമലയിലെ സ്വര്‍ണകൊടിമരം മെര്‍ക്കുറിയൊഴിച്ച് കേടു വരുത്തിയത് ദുരൂഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുര്രന്ദന്‍. ഇന്ന് പുന:പ്രതിഷ്ഠ നടത്തുന്ന പുതിയ കൊടിമരമാണ് കേടു വരുത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് മെര്‍ക്കുഴി ഒഴിച്ചിരിക്കുന്നത്. അല്‍പ്പസമയത്തിനകം ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

Subscribe Us:

ശബരിമലയിലെ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറിയോ സമാനമായ രാസപദാര്‍മോ ഒഴിച്ച് കേട് വരുത്തിയത് ദുരൂഹമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം പിടികൂടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ച സമയത്താണ് സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയവരുടെ ലക്ഷ്യമടക്കം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. സന്നിധാനത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും. എന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


Also Read: ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല; ദിലീപിനെ വിളിച്ചത് സുനി തന്നെയെന്ന് പൊലീസ്


സം (മെര്‍ക്കുറി) ഉപയോഗിച്ചാണ് കേടുവരുത്തിയതെന്ന് എന്നാണ് പ്രാഥമിക നിഗമനം. കൊടിമരത്തിലെ സ്വര്‍ണ്ണം ദ്രവിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് പുന:പ്രതിഷ്ഠ നടത്തുന്ന പുതിയ കൊടിമരമാണ് കേടു വരുത്തിയത്. സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡി.ജി.പി ടി.പി സെന്‍കുമാറിന് പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡി.ജി.പിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. മൂന്ന് പേര്‍ ഡപ്പിയില്‍ കൊണ്ടുവന്ന മെര്‍ക്കുറി ഒഴിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടെത്തിയത്.