Categories

Headlines

‘കുടുംബാംഗങ്ങള്‍ പണ്ടു മുതലേ ഭക്തി പ്രസ്ഥാനത്തിന്റെ ആളുകള്‍’; ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ കടമ മാത്രമാണ് ചെയ്തതെന്നും ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ കടകംപള്ളി

 


തിരുവനന്തപുരം: വിവാദ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ക്ഷേത്ര സന്ദര്‍ശനം തന്റെ ഉത്തരവാദിത്വമാണെന്നും അതില്‍ അസിഹ്ഷുണത കാട്ടേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കുടുംബാംഗങ്ങള്‍ പണ്ടു മുതലേ ഭക്തി പ്രസ്ഥാനത്തിന്റെ ആളുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും വിവാദമായിരുന്നു. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തിലൂടെ പുറത്ത് വന്നത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി പ്രതികരിച്ചു.

ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്.


Also Read:  ‘ ഇപ്പോ ആരാ മണ്ടന്‍’; കോഹ്‌ലിയുടെ പേരു തെറ്റിച്ചതിന് പൊങ്കാലയിട്ട ആരാധകരോട് തെറ്റിന് പിന്നിലെ കാരണം വ്യക്തമാക്കി ഡാനിയേല്‍


വൈകീട്ട് ദേവസ്വം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രിതന്നെ പിന്നീട് പ്രസംഗിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ പ്രവര്‍ത്തനം ആത്മാര്‍ഥമായാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി പ്രതികരിച്ചു.

അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് ഇതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരിലുള്ള സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.