എഡിറ്റര്‍
എഡിറ്റര്‍
കടകംപള്ളി ഭൂമി തട്ടിപ്പ്: വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എഡിറ്റര്‍
Tuesday 5th November 2013 7:15am

high-court-003

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ##കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സലിം രാജ് പ്രതിയായേക്കുമെന്നാണ് പ്രാഥമിക സൂചനകള്‍.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം സലിംരാജിനെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് അറിയുന്നത്.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുവദിച്ചിരുന്ന സമയ പരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പൂര്‍ണമായ അന്വേഷണറിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കടകംപള്ളി സ്വദേശി പ്രേംചന്ദ്. ആര്‍. നായര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്.

സലിംരാജിന്റെ ഭാര്യ ഡെപ്യൂട്ടേഷനില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ എത്തിയതാണ് തട്ടിപ്പിന് സഹായകമായതെന്നും ആരോപണമുയര്‍ന്നിരുന്നു.

Advertisement