കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നുഴഞ്ഞു കയറിയ താലിബാന്‍ തീവ്രവാദികള്‍ സുരക്ഷാ സൈന്യവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. പല സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുള്ളിലും 30 ഓളം വരുന്ന തീവ്രവാദികള്‍ നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് സമീപം രാവിലെ ചാവേര്‍ സ്‌ഫോടനം നടക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രാദികള്‍ നുഴഞ്ഞു കയറി.

Subscribe Us:

ചാവേറുകളെ നേരിടാന്‍ സൈനിക സന്നാഹം പരിശ്രമം തുടയുകയാണ്. തലസ്ഥാന നഗരിയില്‍ പലയിടത്തും വെടിയൊച്ച കേള്‍ക്കുന്നുണ്ട്. തലസ്ഥാന നഗരിയിലേക്ക് രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.