കാബൂള്‍: അഫ്ഗാര്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെ നടന്ന താലിബാന്‍ ആക്രമണം ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജയന്ത് പ്രസാദ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ചാവേര്‍ ആക്രമണ പരമ്പരയില്‍ 9 ഇന്ത്യാക്കാര്‍ അടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് ഇന്ത്യാക്കാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ താമിസിക്കുന്ന രണ്ട് അതിഥി മന്ദിരങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടന്നത്. കരസേനാ ഉദ്യോഗസ്ഥരായ മേജര്‍ ജ്യോതിന്‍ സിങ്, മേജര്‍ ദീപക് യാദവ് എന്നിവരടക്കമുള്ള ഇന്ത്യാക്കാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. താലിബാനിലെ ഹഗ്ഗാനി വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.