Categories

അല്‍ഖ്വയ്ദ നേതൃനിരയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടതായി നാറ്റോ

kabul alqaida leader killed കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അല്‍ഖയ്ദ നേതൃനിരയിലെ രണ്ടാമനായ അബ്ദുല്‍ ഗനിയെ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര സേന വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് പാകിസ്ഥാനടുത്ത് കാണ്‍പൂരില്‍ നടന്ന വ്യോമാക്രമണത്തിലാണ് സൗദി പൗരനായ ഇയാള്‍ കൊല്ലപ്പെട്ടത്.

അബ്ദു ഹഫ്‌സ് അല്‍ നജ്ദി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തില്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയൊരുക്കുകയായിരുന്നുവെന്നാണ് നാറ്റോ സേന വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ 100 അല്‍ഖയ്ദ അംഗങ്ങള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാറ്റോ വ്യക്തമാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.