കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങളും താലിബാന്‍ ആക്രമണവുമുണ്ടാകുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കാബൂളില്‍ തുടര്‍ച്ചയായി ആക്രമണമുണ്ടാവുകയാണ്. ഇന്നലെയുണ്ടായ സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അല്‍ഖ്വാഇദ, താലിബാന്‍ തീവ്രവാദികള്‍ വിമാനം റാഞ്ചുകയോ, സ്‌ഫോടക വസ്തുക്കളുമായി വിമാനത്തില്‍ സഞ്ചരിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാരെയും, ലഗേജുകളെയും സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമെ കടത്തിവിടാന്‍ പാടുള്ളുവെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe Us:

അഫ്ഗാനിലെ പ്രാദേശിക ഏജന്‍സികളാണ് യാത്രക്കാരെ പരിശോധനക്ക് വിധേമാക്കുന്നത്. എന്നാല്‍ ഇനി മുതല്‍ എയര്‍ഇന്ത്യ സ്വന്തം നിലയിലും പരിശോധന നടത്താനാണ് തീരുമാനം. വിമാനങ്ങളില്‍ എയര്‍ മാര്‍ഷലുകളുടെ സേവനം ലഭ്യമാക്കാനും എയര്‍ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.