Categories

കബഡി വനിതാ ലോകകിരീടം ഇന്ത്യയ്ക്ക്

പാട്‌ന: പ്രഥമ കബഡി വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇറാന്റെ വെല്ലുവിളിയെ അതിജീവിച്ച്25-19 എന്ന നേട്ടം കൊയ്താണ് ഇന്ത്യന്‍ വനിതകള്‍ ചാമ്പ്യന്‍മാരായത്.

കണ്‍കേര്‍ബാഗിലെ പാടലീപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന വാശിയേറിയ മത്സരത്തിലുടനീളം ഇന്ത്യക്കായിരുന്നു ആധിപത്യം. ഇടവേളയ്ക്കു പിരിയുമ്പോള്‍ 19-11 ന് ജേതാക്കള്‍ മുന്നിട്ടുനിന്നു. നേരത്തേ നടന്ന സെമിയില്‍ ജപ്പാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. മമതാ പൂജാരിയുടെ കീഴിലാണ് ഇന്ത്യ കിരീടം ചൂടിയത്. തായ്‌ലന്റിനാണ് മൂന്നാം സ്ഥാനം.

സ്‌കോര്‍: 6021. തായ്‌ലന്‍ഡിനെ 4626 നു കീഴപ്പെടുത്തിയാണ് ഇറാന്‍ കലാശപ്പോരാട്ടത്തിനു യോഗ്യതനേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മമത പൂജാരി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങി.

Malayalam news

Kerala news in English