എഡിറ്റര്‍
എഡിറ്റര്‍
റഹ്മാന്‍ സംഗീതത്തില്‍ ‘കാവിയതൈലവന്‍’
എഡിറ്റര്‍
Tuesday 26th August 2014 2:42pm

kaaviya

മദ്രാസ് മൊസാര്‍ട്ട് എ.ആര്‍ റഹ്മാന്‍ ഈണമിട്ട തമിഴ് ചിത്രം കാവിയതലൈവനിലെപാട്ടുകള്‍ വന്‍ ഹിറ്റിലേക്ക്‌.. റഹ്മാന്‍ ഈണമിട്ട 14 പാട്ടുകളാണ് ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. വെയില്‍, അങ്ങാടി തേരു, ആരവന്‍ എന്നീ ഹിറ്റുകളൊരുക്കിയ വസന്തബാലന്റെ കാവിയതൈലവന്‍ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.

ചിത്രത്തില്‍ പൃഥ്വിരാജും സിദ്ധാര്‍ത്ഥുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മേലച്ചിവില്‍ബേരി ഗോമതി നായഗം പിള്ളയായി പൃഥ്വിയും തലൈവങ്കോട്ടൈ കാലിപ്പ ഭഗവതരായി സിദ്ധാര്‍ത്ഥും ഇവരുടെ ഗുരുവായി നടന്‍ നാസറും അഭിനിയക്കുന്നു. വേദിക, അനൈക, ബാബു ആന്റണി, മന്‍സൂര്‍ അലിഖാന്‍, പൊന്‍വണ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിലെ സംഭാഷണങ്ങള്‍ പാട്ടിന്റെ രൂപത്തിലാണ് അവതരിപ്പിക്കുന്നത് എന്നത് ചിത്രത്തിന്റെ സവിശേഷതയാണ്. 1920കളിലെ തമിഴ് നാടകചരിത്രം പറയുന്ന ചിത്രത്തിന്റെ സംഗീതത്തിനായി ആറ് മാസത്തോളം റഹ്മാന്‍ പണിപ്പുരയിലായിരുന്നു. വാങ്കാ വാഗാ വാങ്കാ എന്ന പാട്ട് ഇതിനകം യുട്യൂബില്‍ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്.

കഥാപശ്ചാത്തലത്തിലേക്ക് താരങ്ങളെ ഒരുക്കുന്നത് മലയാളത്തിലെ പ്രശസ്ത മേക്കപ്പ്മാന്‍ പട്ടണം റഷീദാണ്. 20 കോടി മുടക്കി എസ്. ശശികാന്താണ് ചിത്രം നിര്‍മിച്ചത്.

Advertisement