എഡിറ്റര്‍
എഡിറ്റര്‍
മദ്രാസാധ്യാപകന്റെ കൊലപാതകം; ഹര്‍ത്താലിനിടെ പോലീസ് സംഘം കടകള്‍ ആക്രമിച്ചതായി വ്യാപാരികള്‍
എഡിറ്റര്‍
Wednesday 22nd March 2017 2:46pm

കാസര്‍കോട്: പള്ളി മുഅദ്ദിനും പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനുമായ റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് നടന്ന ഹര്‍ത്താലിനിടെ എരിയാലില്‍ പോലീസ് സംഘം കടകള്‍ ആക്രമിച്ചതായി ആരോപണം.

ഹര്‍ത്താലിനിടെ ചില അനിഷ്ടസംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം കടകള്‍ക്കുനേരെ ആക്രമണം നടത്തിയായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കടകള്‍ക്കുനേരെ അക്രമം നടത്തിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളും ഉണ്ട്.

കടകള്‍ക്കുനേരെ പോലീസ് കണ്ണില്‍ കണ്ടതെല്ലാം എടുത്തെറിയുന്ന ദൃശ്യങ്ങളാണ് സിസി ടിവിയിലുള്ളത്. ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എരിയാലില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഹര്‍ത്താലിനിടെ കാസര്‍കോട് നഗരത്തിലെ ജ്വല്ലറികള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.


Dont Miss യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിതയെഴുതിയ ബംഗാളി എഴുത്തുകാരനെതിരെ കേസ് 


തകര്‍ക്കപ്പെട്ട കടകളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം അക്രമം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസ്, വയനാട് എഎസ്പി ജയദേവ്, കാസര്‍കോട് ഡി.വൈ.എസ്.പി എം വി സുകുമാരന്‍, സി.ഐ അബ്ദുല്‍റഹീം, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്പി ബാലകൃഷ്ണന്‍നായര്‍, സി.ബി.സി.ഐ.ഡി വിഭാഗത്തിലെ എസ്.ഐമാരായ ഫിലിപ്പ് തോമസ്, സി.കെ ബാലകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ കെ.നാരായണന്‍ എന്നിവരാണ് പ്രത്യേക പോലീസ് സ്‌ക്വാഡിലെ അംഗങ്ങള്‍.

പ്രത്യേക ടീം ബുധനാഴ്ച രാവിലെ കൊല നടന്ന പഴയ ചൂരി പള്ളിയിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്.

Advertisement