എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : കലാം മത്സരിക്കുമെന്ന് സൂചന
എഡിറ്റര്‍
Monday 18th June 2012 2:17pm

ന്യൂദല്‍ഹി : രാഷ്ട്രപതി സ്ഥാനത്തേക്ക് കലാം മത്സരിച്ചേക്കുമെന്ന് സൂചന. സമവായമുണ്ടായാല്‍ മാത്രം മത്സരിക്കുമെന്നായിരുന്നു നേരത്തേ കലാമിന്റെ നിലപാട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കലാമിന് താത്പര്യമുണ്ടെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.

കലാം സ്ഥാനാര്‍ത്ഥിയായാല്‍ ബി.ജെ.പി. യും മമതയും പിന്തുണക്കുമെന്നാണ് അറിയുന്നത് . കലാമിനെ സ്ഥാനാര്‍ത്ഥിയായി നേരത്തേ തന്നെ മമത നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ കലാം സ്ഥാനാര്‍ത്ഥിയായാല്‍ വിജയസാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രണബിനെ  സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മമതയുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ്സ് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണതേടിയിരിക്കുകയാണ്. സമാജ്‌വാദി കോണ്‍ഗ്രസ്സിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ 47 ശതമാനം വോട്ടുകളും പ്രണബിന് ലഭിക്കും. കലാമിനെ ബി.ജെ.പി പിന്തുണക്കുകയാണെങ്കില്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണക്കാനുള്ള സാധ്യതയും കുറവാണ്.

അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. യില്‍ അഭിപ്രായ ഭിന്നത ഇല്ലെന്നും ഏകാഭിപ്രായത്തോടെ ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി. വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

Advertisement