എഡിറ്റര്‍
എഡിറ്റര്‍
മംഗളത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണം; ഒളിഞ്ഞുനോട്ട പ്രവണതകള്‍ക്ക് തടയിടാന്‍ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി
എഡിറ്റര്‍
Monday 27th March 2017 3:02pm

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യന്വേഷണമല്ല പോലീസന്വേഷണമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി.

ഫോണ്‍ ചോര്‍ത്തലും വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നു കയറലും സംബന്ധിച്ച നിയമങ്ങളുടേയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടേയുംലംഘനം ക്രിമിനല്‍ കേസെടുത്ത് തന്നെയാണ് അന്വേഷിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

വാര്‍ത്ത കൊടുത്ത ചാനല്‍ ഇപ്പോഴും മന്ത്രിയോട് സംഭാഷണം നടത്തി എന്ന് പറയപ്പെടുന്ന വ്യക്തിയ്ക്ക് പരാതിയുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്ത് തരം പരാതിയാണതെന്നും പറയുന്നില്ല.

എന്ത് പൊതു താല്പര്യം വച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്നും പറയുന്നില്ല. അധികാരവും പദവിയും ദുരുപയോഗിച്ചോയെന്നും വ്യക്തമാക്കുന്നില്ല.

ഒളിഞ്ഞുനോട്ട പ്രവണതകള്‍ക്ക് തടയിടാന്‍ വര്‍ഷങ്ങള്‍ നീളുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് കഴിയില്ല. നാളിതുവരെ നാട്ടിലുണ്ടായ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സമൂഹ ജീവിതത്തില്‍ ഗുണപരമായ എന്തു മാറ്റം ഉണ്ടാക്കി എന്നറിഞ്ഞാല്‍ കൊള്ളാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 


Dont Miss ഇത് സെന്‍സേഷണല്‍ ജേണലിസമല്ല; ബ്ലാക് മെയിലിങ് ; അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പരിഹാസ്യമാക്കുകയാണ് മംഗളം: എന്‍.എസ് മാധവന്‍


ജുഡീഷ്യന്വേഷണമല്ല പോലീസന്വേഷണമാണ് വേണ്ടത്. ഫോണ്‍ ചോര്‍ത്തലും വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നു കയറലും സംബന്ധിച്ച നിയമങ്ങളുടേയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടേയും ഇത്ര മ്ലേച്ഛമായ ലംഘനം ക്രിമിനല്‍ കേസെടുത്ത് തന്നെയാണ് അന്വേഷിക്കേണ്ടത്.

വാര്‍ത്ത കൊടുത്ത ചാനല്‍ ഇപ്പോഴും മന്ത്രിയോട് സംഭാഷണം നടത്തി എന്ന് പറയപ്പെടുന്ന വ്യക്തിയ്ക്ക് പരാതിയുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്ത് തരം പരാതിയാണതെന്നും പറയുന്നില്ല.

എന്ത് പൊതു താല്പര്യം വച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്നും പറയുന്നില്ല. അധികാരവും പദവിയും ദുരുപയോഗിച്ചോയെന്നും വ്യക്തമാക്കുന്നില്ല. ഒളിഞ്ഞുനോട്ട പ്രവണതകള്‍ക്ക് തടയിടാന്‍ വര്‍ഷങ്ങള്‍ നീളുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് കഴിയില്ല. നാളിതുവരെ നാട്ടിലുണ്ടായ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സമൂഹ ജീവിതത്തില്‍ ഗുണപരമായ എന്തു മാറ്റം ഉണ്ടാക്കി എന്നറിഞ്ഞാല്‍ കൊള്ളാം….

Advertisement