കോഴിക്കോട്: മുസലിം ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയുമായി ഒത്തുതീര്‍പ്പുണ്ടക്കാന്‍ ബന്ധുവും വിവാദ വ്യവസായിയുമായ കെ. എ. റൗഫ് തന്നെ സമീപിച്ചതായി മലപ്പുറം സ്വദേശി കെ. പി. ബഷീര്‍ ആരോപിച്ചു. ഒത്തുതീര്‍പ്പിനായി റൗഫ് അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടത്.

പണം നല്‍കിയാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കാമെന്നും അനുകൂലമായി മൊഴി നല്‍കാമെന്നുമായിരുന്നു വാഗ്ദാനമെന്നും ബശീര്‍ വിശദീകരിച്ചു.

എന്നാല്‍ ബഷീറിന്റെ ആരോപണങ്ങള്‍ കെ. എ. റൗഫ് നിഷേധിച്ചു. താന്‍ പണം ചോദിച്ചിട്ടില്ലെന്നും കോസുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഒത്തുതീര്‍പ്പിനായി തന്നെ സമീപിച്ച ബഷീറിനൊപ്പം മുസ്‌ലിം ലീഗ് നേതാക്കളായ ചേര്‍ക്കളം അബ്ദുല്ലയും ഇബ്രാഹിം കുഞ്ഞും തന്നെ സമീപിച്ചതായും കെ. എ. റൗഫ് വെളിപ്പെടുത്തി.