Administrator
Administrator
ഭൂമി ഇടപാട്‌: റഊഫിനെ ചോദ്യം ചെയ്തു
Administrator
Saturday 16th July 2011 10:05am

ka raufകോഴിക്കോട്: മഹാരാഷ്ട്രയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കെ.എ. റഊഫിനെ കോഴിക്കോട് പൊലീസ് ചോദ്യം ചെയ്തു. മഹാരാഷ്ട്ര പൊലീസിന്റെ നിര്‍ദേശ പ്രകാരമാണു ചോദ്യം ചെയ്യല്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റഊഫ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമ മുഖ്യനെ വധിക്കാന്‍ ശ്രമിച്ചെന്നു പരാതി ഉണ്ടായിരുന്നു.

കോഴിക്കോട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ ജയ്‌സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മഹാരാഷ്ട്ര ഡി.ജി.പി ഇതുസംബന്ധിച്ചു കേരള ഡിജിപിയുമായി ബന്ധപ്പെട്ടിരുന്നു.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വരുത്തിയാണ് റഊഫിനെ ചോദ്യം ചെയ്തത്.

Advertisement