കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിനെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കാണിച്ച് കെ.എ റഊഫ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്തെഴുതി. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യരുതെന്നും ഇത് സമുദായത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ കോപ്പി ഡൂള്‍ന്യൂസിന് ലഭിച്ചു.

തന്റെ നിയമനടപടികള്‍ കുഞ്ഞാലിക്കുട്ടി എന്ന ഒരു വ്യക്തിക്കെതിരെ മാത്രമാണ്. ഇതിനെ വ്യക്തിപരമായ വിഷയമായി മാത്രം ലീഗ് നേതൃത്വം കാണണം. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നതിന് ലീഗ് ഓഫീസിനെയും ജീവനക്കാരെയും ദുരുപയോഗിക്കുകയാണെന്ന് കത്തില്‍ റഊഫ് പറയുന്നു.

Subscribe Us:

‘ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ജീവനക്കാര്‍ എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുകയാണ്. എനിക്കെതിരായി കഴിഞ്ഞ 14, 15 തീയതികളില്‍ ലീഗ് ഓഫീസ് കേന്ദ്രീകരിച്ച് ഇതിനായി നീക്കം നടത്തിയിരുന്നു. അതിന്റെ തെളിവുകള്‍ എനിക്ക് ലഭിച്ചു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളയെ ഉപയോഗിച്ച് എന്നെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ നീക്കം പാളിപോകുകയായിരുന്നു’-റഊഫ് പറയുന്നു.

ഐസ്‌ക്രീം കേസില്‍ കുഞ്ഞലിക്കുട്ടിക്കുള്ള പങ്ക് തനിക്ക് വ്യക്തമായി അറിയാം. കേസ് ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം താനും പ്രവര്‍ത്തിച്ചിരുന്നു. ഇതു സംബന്ധിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണ്ണമായും സത്യസന്ധമാണെന്നും കത്തില്‍ റഊഫ് പറയുന്നുണ്ട്.

കത്തിന്റെ പൂര്‍ണ്ണരൂപം താഴെ: