Administrator
Administrator
കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയതായി റഊഫിന്റെ പരാതി
Administrator
Monday 12th September 2011 11:33am

ka raufകോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി തന്നെ ഭീഷണിപ്പെടുത്തിയതായി കെ.എ റഊഫ് പരാതി നല്‍കി. വാര്‍ത്താസമ്മേളനം നടത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് അടുത്തിടെ അദ്ദേഹത്തിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഐസ്‌ക്രീംപാര്‍ലര്‍കേസില്‍ നിന്നും രക്ഷപ്പെടാനായി ജൂഡീഷ്യറിയെ അടക്കം കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ പുനരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതിയുമായി റഊഫ് രംഗത്തെത്തിയിരിക്കുന്നത്.

വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.അബ്ദുള്‍ അസീസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഫോണിലൂടെയാണ് വധഭിഷണി ലഭിച്ചതെന്ന് അബ്ദുള്‍ അസീസ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്

കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ അസീസ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Advertisement