കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണം എഴുതിത്തള്ളിയ അന്വേഷണ സംഘത്തിന്റെ നടപടിയ്‌ക്കെതിരെ ആവശ്യമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കെ.എ റഊഫ്. അന്വേഷണ സംഘം ഈ തീരുമാനത്തിലെത്തിയത് എങ്ങനെയാണെന്ന് മനസ്സിലായില്ലെന്നും റഊഫ് പറഞ്ഞു. കേസ് അട്ടിമറിച്ചതാണെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും റഊഫ് വ്യക്തമാക്കി.

അതേസമയം, ഐസ്‌ക്രീം കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആശ്വാസകരവും സത്യസന്ധവുമാണെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. നിരപരാധിയായ ഒരാളെ ഇത്രയുംകാലം വേട്ടയാടുകയായിരുന്നുവെന്നും മജീദ് പറഞ്ഞു.

Subscribe Us: