ka rauf കോഴിക്കോട്: ഐസ്‌ക്രീം കേസ് ഉള്‍പ്പെടെ പല പ്രശ്‌നങ്ങളും ഒത്തു തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ആളുകള്‍ തന്നെ സമീപിച്ചിരുന്നതായി കെ.എ റഊഫ്. കുഞ്ഞാലിക്കുട്ടിയാണ് മധ്യസ്ഥതക്ക് ശ്രമിച്ചത്. പത്ത് തവണയെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ആളുകള്‍ തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ആദ്യ തവണ സമീപിച്ചത് മുസ്ലിം ലീഗിലെ സി. വി. എം. വാണിമേല്‍ എന്ന നേതാവായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് മനോരമ ചാനലിലെ ഒരു ഉന്നതന്‍ സാക്ഷിയാണ്. രണ്ടാം തവണ കണ്ടത് പൊതുമരാമത്തു മന്ത്രി ഇബ്രാഹീം കുഞ്ഞാണ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഇത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ട്. മൂന്നാം തവണയാണ് പ്രസാദ് മാസ്റ്റര്‍ സമീപിച്ചത്. തിരുവനന്തപ്പുരത്തെ ഒരു ഹോട്ടലിലായിരുന്നു ഈ ചര്‍ച്ച-റഊഫ് വ്യക്തമാക്കുന്നു.

ഒത്തു തീര്‍പ്പിനായി സമീപിച്ച പ്രസാദ് മാസ്റ്ററുമായി റഊഫ് നടത്തിയെന്ന പേരില്‍ ഒരു ചാനലില്‍ വന്ന ടെലിഫോണ്‍ ശബ്ദ രേഖയിലെ ശബ്ദം തന്റേത് തന്നെയാണെന്ന് റഊഫ് സ്ഥിരീകരിച്ചു. സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് മനപൂര്‍വ്വമാണ് സംസാരിച്ചത്. പ്രസാദ് മാസ്റ്ററോട് സംസാരിച്ച കാര്യം എ. ഡി. ജി. പി. വിന്‍സണ്‍. എം. പോളിനോട് പറഞ്ഞിട്ടുണ്ടെന്നും റഊഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തൃശ്ശൂരില്‍ വി. എസ്സ് അച്യുതാനന്ദനെ കണ്ടത് തനിക്ക് വധ ഭീഷണിയുണ്ടായതിനാലാണ്. സംഗതി രേഖാ മൂലം എഴുതിത്തരാനാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ വി. എസ്സുമായി കൂടിക്കാഴ്ച നടത്തിയത് സി.പി.ഐ.എമ്മിലെ വിഭാഗീയത ചര്‍ച്ച ചെയ്യാനാണ് എന്ന വാര്‍ത്ത ശരിയല്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ല. സി. പി. ഐ. എമ്മിലെ വിഭാഗീയതയിലൊന്നും എനിക്ക് താത്പര്യമില്ല. വി. എസ്സിനെ കാണുന്നതിന് മുന്‍പ് തന്നെ സി. പി. ഐ. എമ്മിലെ പല ഉന്നതരെയും കണ്ടിട്ടുണ്ട്. അവരോടെല്ലാം സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ചാനലിനെ ഉപയോഗിച്ച്, ഞാന്‍ വി. എസ്സിനെ കണ്ടത് അവരുടെ പാര്‍ട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് എന്ന് വരുത്തി തീര്‍ത്ത് അതില്‍ നിന്ന് മുതലെടുക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്.

കുഞ്ഞാലിക്കുട്ടി ജസ്റ്റിസ് നിസാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മാറാട് സംഭവത്തില്‍ സി. ബി. ഐ അന്വേഷണം ഒഴിവാക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഉദ്ദേശം. മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ബി. ജെ. പി. നേതാവ് ശ്രീധരന്‍ പിള്ളയെ പോയി കണ്ടിരുന്നു. സി. പി. എം-ലീഗ് സഹകരണത്തിനായി ശിഹാബ് തങ്ങളെ പോയി കാണണമെന്ന് നിസാറിനോട് പറഞ്ഞിരുന്നു. സുഗതകുമാരിയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചിരുന്നു-റഊഫ് ആരോപിച്ചു.

കുഞ്ഞാലിക്കുട്ടി രക്ഷപ്പെടില്ല, ജാലവിദ്യകള്‍ വിലപ്പോവില്ല: വി.എസ്

ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ്

മുനീറുമായി രഹസ്യ ചര്‍ച്ച നടത്തി: റഊഫ്

ഹൈദരലി തങ്ങള്‍ ദുര്‍ബലനായ ലീഗ് പ്രസിഡന്റ്: റഊഫ്

കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ്