കണ്ണൂര്‍: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിക്കും കെ.എ റഊഫിനും നേരെ കണ്ണൂരില്‍ ആക്രമണം. കെ.എം ഷാജിക്ക് നേരെ പ്രഭാത് ജംഗ്ഷനിലും കെ.എ റഊഫിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുമാണ് ആക്രമണമുണ്ടായത്.

ഐ.എന്‍.എല്‍ ഉത്തര മേഖല സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം ആരംഭിക്കുന്നത് പ്രഭാത് ജംഗ്ഷനിലായിരുന്നു. വൈകീട്ട് നാലരയോടെ അതുവഴി വന്ന കെ.എം ഷാജിയുടെ കാറിനു നേരെ കല്ലെറിയുകയായിരുന്നു. കാറിന് ചില്ല് തകര്‍ന്നു. കെ.എം ഷാജി കാറിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകരാണെന്ന് ഷാജി ആരോപിച്ചു.

ഐ.എന്‍.എല്ലിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് കെ.എ റഊഫിന് നേര്‍ക്ക് ആക്രമണമുണ്ടായത്. റെയില്‍വേസ്‌റ്റേഷനില്‍ നില്‍കുമ്പോള്‍ അക്രമി കല്ലെറിഞ്ഞ് ഓടുകയായിരുന്നെന്ന് റഊഫ് പറഞ്ഞു. അക്രമത്തിന് പിന്നില്‍ കുഞ്ഞാലികുട്ടിയുടെ ഗുണ്ടകളാണെന്നും അക്രമി എസ്.ടി.യു ഓഫീസിലേക്ക് ഓടുന്നത് കണ്ടെന്നും റഊഫ് വ്യക്തമാക്കി.

Malayalam News
Kerala News in English