ന്യൂദല്‍ഹി: സര്‍ദാര്‍ പട്ടേല്‍ പോലീസ് അക്കാദമി മേധാവി കെ വിജയകുമാര്‍ ഐ പി എസിനെ കേന്ദ്ര അര്‍ധസൈനിക വിഭാഗം പുതിയ ഡയറക്ടര്‍ ജനറലായി നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നിലവിലെ മേധാവി വിക്രം ശ്രീവാസ്തവയെ പുറത്താക്കിയാണ് വിജയകുമാറിനെ അവരോധിച്ചിരിക്കുന്നത്.

ദണ്ടേവാഡയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 75 സി ആര്‍ പി എഫുകാര്‍ കൊല്ലപ്പെട്ടതുമുതല്‍ ശ്രീവാസ്തവയെ പുറത്താക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നിരുന്നു. വീരപ്പനെ വെടിവെച്ചുകൊന്ന ഓപ്പറേഷന്‍ കൊക്കൂണിന് നേതൃത്വം നല്‍കിയ ആളാണ് വിജയകുമാര്‍. പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലെപ്‌മെന്റ് ബ്യൂറോ മേധാവിയായിട്ടാണ് ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നത്.

Subscribe Us: