തിരുവനന്തപുരം: പാമൊലിന്‍ ഇറക്കുമതി നടന്നത് ധനകാര്യവകുപ്പിന്റെ അംഗീകാരമില്ലാതെയാണെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ധനകാര്യവകുപ്പ് മുന്‍ അണ്ടര്‍ സെക്രട്ടറി കെ.വി തോമസാണ് വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ഒപ്പിട്ടത് റൂള്‍-8 പ്രകാരമാണെന്നും തോമസ് വ്യക്തമാക്കി. പാമൊലിന്‍ ഇറക്കുമതിയില്‍ നഷ്ടം ഉണ്ടായത് ഭക്ഷ്യവകുപ്പിന്റെ വീഴ്ച മൂലമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.