എഡിറ്റര്‍
എഡിറ്റര്‍
അഭിനേത്രിയെന്ന നിലയില്‍ സംതൃപ്തയല്ലെന്ന് അസിന്‍
എഡിറ്റര്‍
Tuesday 19th February 2013 1:15pm

അസിന്റെ വരവിനായി കോളിവുഡ് കാത്തിരിക്കുന്നു.  ഈ കോളിവുഡ് സുന്ദരി തമിഴ് തട്ടകം വിട്ടിട്ട് അധികമായിട്ടില്ലെങ്കിലും അടുത്ത കാലത്തായി അസിനെ ഏറെ മിസ്സ് ചെയ്യുന്നതായാണ് തമിഴ് സിനിമാ ലോകം പറയുന്നത്.

Ads By Google

ഉത്തരേന്ത്യയില്‍ ഖാന്‍,കുമാര്‍ നായകന്മാരുടെ നായികയായി തന്റെ കരിയര്‍ രൂപപ്പെടുത്തുന്ന തിരക്കിലാണ് അസിന്‍. നൂറു കണക്കിന് പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള  താരമായാണ് അസിനെ വിലയിരുത്തുന്നത്.

എന്നാല്‍ താരമെന്ന നിലയില്‍ താന്‍ സംതൃപ്തയല്ലെന്നാണ് അസിന്റെ അഭിപ്രായം. തന്റെ കഴിവ് പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒരു റോളും തനിക്ക് ലഭിക്കുന്നില്ലെന്നും തന്നില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും അസിന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ഗജ്‌നി ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അഭിനേത്രിയുടെ സ്വപ്‌നങ്ങളില്‍ നിന്നും നേര്‍ വിപരീതമായാണ് ഈ ചിത്രം തന്നെ അടയാളപ്പെടുത്തിയത്. സൂപ്പര്‍താരങ്ങള്‍ക്കുള്ള ജോഡിയായി മാത്രമാണ് അസിനെ പ്രേക്ഷകര്‍ കണക്കാക്കുന്നത്.

എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അസിന്‍ പറഞ്ഞു. ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ‘കാലവന്‍’ ആണ് തമിഴില്‍ അസിന്‍ അഭിനയിച്ച അവസാന ചിത്രം.

ഇതിനുശേഷം ബോളിവുഡില്‍ നിന്ന് കോളിവുഡിലേക്ക് അസിന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഹിന്ദിയിലെ കില്ലാഡിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം.  അക്ഷയ്കുമാറിനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അസിന്‍ .

Advertisement