എഡിറ്റര്‍
എഡിറ്റര്‍
ലോകം ഇടതുപക്ഷത്തേക്ക്
എഡിറ്റര്‍
Monday 6th January 2014 12:23pm

പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥക്ക് മനുഷ്യ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ല എന്ന ധാരണ ശക്തിപ്പെട്ടിരിക്കയാണ്. പൊതുവെ ഇടതുപക്ഷോന്മുഖമായൊരു അതിജീവനപ്രയത്‌നങ്ങള്‍ക്ക് സ്വീകാര്യത കൂടിവരുന്ന സംഭവങ്ങളാണ് സാര്‍വദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നത്.


lokam-left580line

കെ.ടി  കുഞ്ഞിക്കണ്ണന്‍line

ലോകമെമ്പാടും അലയടിച്ചുയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങളും തൊഴിലാളി പണിമുടക്കുകളും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ വര്‍ഷം.  ലാറ്റിനമേരിക്കയിലെ ഇടതുപക്ഷവിജയങ്ങളും നവലിബറല്‍ നയങ്ങള്‍ക്കെതിരായ ജനമുന്നേറ്റങ്ങളും മുതലാളിത്തത്തിനെതിരായ സോഷ്യലിസ്റ്റ് ബദലിന്റെ പ്രസക്തിയിലേക്കാണ് ധൈഷണിക ലോകത്തെ എത്തിച്ചത്.

പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥക്ക് മനുഷ്യ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ല എന്ന ധാരണ ശക്തിപ്പെട്ടിരിക്കയാണ്. പൊതുവെ ഇടതുപക്ഷോന്മുഖമായൊരു അതിജീവനപ്രയത്‌നങ്ങള്‍ക്ക് സ്വീകാര്യത കൂടിവരുന്ന സംഭവങ്ങളാണ് സാര്‍വദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്നത്

സോവിയറ്റ് യൂനിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചക്ക് ശേഷം പ്രത്യയശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്ത്യമാഘോഷിക്കുകയായിരുന്നു ആഗോള മുതലാളിത്തം.

അമേരിക്കന്‍ ചിന്താസംഭരണികളും വംശീയതയുടെ പ്രത്യയശാത്രകാരന്‍മാരും റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലുള്ള മാധ്യമ രാക്ഷസന്‍മാരുമാണ് ഈ പ്രചണ്ഡമായ പ്രചാരവേലക്ക് നേതൃത്വം കൊടുത്തത്.

സോഷ്യലിസത്തിനും മനുഷ്യവിമോചനത്തിന്റെ ദര്‍ശന പദ്ധതിയായ മാര്‍ക്‌സിസത്തിനും മരണംവിധിച്ച പ്രചണ്ഡമായ ഈ വിധ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിജയഭേരികളെയെല്ലാം അപ്രസക്തമാക്കും വിധം ലോകമെമ്പാടും നവലിബറല്‍ നയങ്ങള്‍ക്കെതിരെ  ജനകീയ പോരാട്ടങ്ങള്‍ ഇന്ന് അലയടിച്ചുയരുകയാണ്.

ആഫ്രിക്ക മുതല്‍ വാള്‍സ്ട്രീറ്റ് വരെ പടരുന്ന പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിന് അന്ത്യം പ്രഖ്യാപിക്കുകയാണ്. സോഷ്യലിസവും മാര്‍ക്‌സിസവും ചിന്താലോകത്ത് തിരിച്ചുവരുന്നു.

കാലഹരണപ്പെട്ടതെന്നും നിരാകരിക്കപ്പെട്ടതെന്നും ബൂര്‍ഷ്വാ പണ്ഡിതന്‍മാര്‍ വിധിയെഴുതിയ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ പുതിയ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നു.

2012 ലെ യു.എന്‍ റിപ്പോര്‍ട്ട് മുതലാളിത്ത വ്യവസ്ഥ നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഫലമായി അനുഭവിക്കുന്ന അഗാധമായ പ്രതിസന്ധിയെ സ്വയം അനാവരണം ചെയ്യുന്നുണ്ട്.

സാമ്രാജ്യത്വ പ്രതിസന്ധി ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ തന്നെ പ്രതിസന്ധിയാണെന്ന തിരിച്ചറിവ് ചിന്താലോകത്ത് ശക്തിപ്പെട്ട് തുടങ്ങിയിരിക്കുന്നു. സമകാലീന സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയെയും അതിന്റെ സാമന്ത സമ്പദ്ഘടനകളെയും തിരിച്ചുവരാനാവാത്ത പതന മാര്‍ഗ്ഗത്തിലേക്ക് എത്തിച്ചിരിക്കുന്നു.

2012 ലെ യു.എന്‍ റിപ്പോര്‍ട്ട് മുതലാളിത്ത വ്യവസ്ഥ നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഫലമായി അനുഭവിക്കുന്ന അഗാധമായ പ്രതിസന്ധിയെ സ്വയം അനാവരണം ചെയ്യുന്നുണ്ട്.

ആഗോളതലത്തില്‍ വളര്‍ച്ചാനിരക്ക് 4%ത്തില്‍നിന്നും 2.8%മായി കുറഞ്ഞിരിക്കുന്നു. മുതലാളിത്ത സമ്പദ്ഘടനകള്‍ ഒന്നഴിയാതെ മാന്ദ്യത്തിന്റെ പിടിയിലാണ്. ഗ്രീസ് പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ കടപ്രതിസന്ധിയിലാണ്.

സാമൂഹ്യമിച്ചങ്ങള്‍ സമ്പൂര്‍ണ്ണമായി രാജ്യന്തര കോര്‍പ്പറേറ്റുകള്‍ കയ്യടക്കുകയും ദേശീയ സര്‍ക്കരുകള്‍ സമ്പദ്ഘടനയെ ആഗോള കടവിപണിയുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുന്ന നടപടികളുടെ ഫലമായി കടഭാരം അനുദിനം കൂടുകയാണ്.

ഗ്രീസിന്റെ കടബാധ്യത ജി.ഡി.പി യുടെ 142% മാണ്. ഐ.എം.എഫിന്റെ ഘടനാപരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച ഈ സാമ്പത്തിക ദുരന്തത്തിന് ഐ.എം.എഫ് നിര്‍ദ്ദേശിക്കുന്ന ഔഷധം ചെലവ് ചുരുക്കലാണ്.

ഐ.എം.എഫും ലോകബേങ്കും യൂറോപ്യന്‍യൂനിയനും ഗ്രീസിനോട് 300കോടി യൂറോവിന്റെ ചെലവ് ചുരുക്കാനാണ് കല്‍പ്പിച്ചത്. ഇതിന്റെ ഫലമായി ആ രാജ്യത്ത് മിനിമം കൂലിയില്‍ 20.7% വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു.

പെന്‍ഷന്‍ ഫണ്ടില്‍ പ്രതിവര്‍ഷം 30 ദശലക്ഷം യൂറോയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. കഴിഞ്ഞ 3 വര്‍ഷംകൊണ്ട് 150000 തൊഴില്‍ അവസരങ്ങള്‍ പൊതു മേഖലയില്‍ വെട്ടിക്കുറച്ചു. ആരോഗ്യ – ശിശുസംരക്ഷണ ചെലവും വേതനവും തുടര്‍ച്ചയായി കുറച്ചുകൊണ്ടിരിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു

Advertisement