എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ഫാസിസ്റ്റുകളുടെ ആക്രോശങ്ങള്‍
എഡിറ്റര്‍
Sunday 24th February 2013 10:22am

തന്റെ പേരക്കുട്ടിയാവാന്‍ മാത്രം പ്രായമുള്ള മാധ്യമ പ്രവര്‍ത്തകയോട് കോണ്‍ഗ്രസ്സിലെ ഉല്പതിഷ്ണുപരിവേഷമുള്ള നേതാവ് ചോദിച്ചത് താങ്കള്‍ക്ക് കുര്യനില്‍ നിന്ന് മുമ്പ് എന്തെങ്കിലും ദുരനുഭവമുണ്ടായിട്ടുണ്ടോയെന്നാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയിലെ ശൃംഗാര ദൃശ്യം കണ്ട മലയാളി സമൂഹം രോഷത്തെക്കാളേറെ ലജ്ജ കൊണ്ട് തലതാഴ്ത്തുകയാണുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന നാട്ടിലെ മന്ത്രിയാണല്ലോ ഇദ്ദേഹമെന്ന് ഓര്‍ത്ത് !.എസ്സേയിസ് / കെ.ടി കുഞ്ഞിക്കണ്ണന്‍

പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും സൂര്യനെല്ലി കേസില്‍ കുര്യനെ പ്രതിക്കൂട്ടിലാക്കുമെന്ന് വന്നതോടെ 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അത്യന്തം മനുഷ്യത്വരഹിതമായ ഈ ലൈംഗിക പാതകത്തിന് ഉത്തരവാദികളായവരെ രക്ഷിക്കുവാന്‍ അരങ്ങത്തും അണിയറയിലും പണിപ്പെട്ടവരെല്ലാം ആക്രോശങ്ങള്‍ മുഴക്കി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്.

പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്ഷേപിച്ചും സൂര്യനെല്ലികേസില്‍ നീതിപുലരണമെന്നാഗ്രഹിക്കുന്ന വനിതാ സംഘടനകളെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കടന്നാക്രമിച്ചും കേരളീയ സമൂഹത്തിന്റെ നീതിബോധത്തിനും മനുഷ്യത്വത്തിനും നേരെ ഭീഷണി മുഴക്കുകയാണ് ഇക്കൂട്ടര്‍.

ജസ്റ്റിസ് ബസന്ത് പെണ്‍കുട്ടിയെ ‘ബാലവേശ്യയെന്ന് ‘വിളിച്ചധിക്ഷേപിച്ച വിവാദം തിളച്ചു നില്‍ക്കുമ്പോളാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയെ ക്രൂരമായി അധിക്ഷേപിച്ച സംഭവമുണ്ടായത്.

കുര്യനെ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്ത് നിന്നു മാറ്റുമോ എന്ന ചോദ്യമാണ് വയലാര്‍ രവിയെ പ്രകോപിപ്പിച്ചതും അയാളിലെ സ്ത്രീവിരുദ്ധതയെ അശ്ലീലകരമായി പുറത്തെത്തിച്ചതും.

Ads By Google

തന്റെ പേരക്കുട്ടിയാവാന്‍ മാത്രം പ്രായമുള്ള മാധ്യമ പ്രവര്‍ത്തകയോട് കോണ്‍ഗ്രസ്സിലെ ഉല്പതിഷ്ണുപരിവേഷമുള്ള നേതാവ് ചോദിച്ചത് താങ്കള്‍ക്ക് കുര്യനില്‍ നിന്ന് മുമ്പ് എന്തെങ്കിലും ദുരനുഭവമുണ്ടായിട്ടുണ്ടോയെന്നാണ്.

അദ്ദേഹത്തിന്റെ ശരീരഭാഷയിലെ ശൃംഗാര ദൃശ്യം കണ്ട മലയാളി സമൂഹം രോഷത്തെക്കാളേറെ ലജ്ജ കൊണ്ട് തലതാഴ്ത്തുകയാണുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന നാട്ടിലെ മന്ത്രിയാണല്ലോ ഇദ്ദേഹമെന്ന് ഓര്‍ത്ത് !.

കടിച്ചതിനേക്കാള്‍ വിഷമുള്ളത് മാളത്തിലാണെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് കെ.സുധാകരന്‍ എം.പി അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ നിലപാടുകളുമായി സൂര്യനെല്ലി പെണ്‍കുട്ടിക്ക് നേരെ ഫണം വിടര്‍ത്തി ആടിയത്. മസ്‌കറ്റില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സൂര്യനെല്ലി പെണ്‍കുട്ടി വ്യഭിചാരിണിയാണെന്ന് തുറന്നടിക്കാന്‍ ഈ കോണ്‍ഗ്രസ് നേതാവിന് മടിയേതുമുണ്ടായില്ല.

അങ്ങേയറ്റം സ്ത്രീവിരുദ്ധവും യാഥാസ്ഥിതികവുമായ ഒരു സംസ്‌കാരത്തിന്റെ അശ്ലീലകരമായ പ്രകടനമാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. ഇന്ത്യന്‍ സമൂഹത്തില്‍ അതിവേഗം ശക്തിപ്പെട്ടു വരുന്ന ലൈംഗിക ഫാസിസം പെണ്‍കുട്ടികളെ വേട്ടയാടുകയും ക്രൂരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്.

 മസ്‌കറ്റില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സൂര്യനെല്ലി പെണ്‍കുട്ടി വ്യഭിചാരിണിയാണെന്ന് തുറന്നടിക്കാന്‍ കെ.സുധാകരന് മടിയേതുമുണ്ടായില്ല.

സ്ത്രീകളെ ഭോഗവസ്തുക്കളും പുരുഷന്റെ സുഖത്തിനുള്ള ലൈംഗിക ഉപകരണങ്ങളും മാത്രമായി കാണുന്ന സംസ്‌കാരമാണ് സ്ത്രീകളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. സ്ത്രീയെ സമൂഹത്തിലും ജീവിതത്തിലും നിശ്ശബ്ദരാക്കി കൊണ്ടാണ് ചരിത്രത്തിലെ എല്ലാ ചൂഷക വ്യവസ്ഥകളും അവര്‍ക്കെതിരായ ബലപ്രയോഗങ്ങള്‍ തുടര്‍ന്നത്.

അശ്ലീല പ്രയോഗങ്ങളും അധിക്ഷേപങ്ങളും സ്ത്രീകള്‍ക്കെതിരായ ഹീനമായ കടന്നാക്രമണങ്ങള്‍ നടത്താനുള്ള പുരുഷവര്‍ഗ്ഗത്തിന്റെ അവകാശ പ്രഖ്യാപനങ്ങളാണെന്ന് സൂസന്‍ ഗ്രിഫിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്.

ആഗോളവല്‍ക്കരണ നയങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളും അഭൂതപൂര്‍വ്വമായ തോതില്‍ വര്‍ദ്ധിച്ചതവും തീക്ഷ്ണവുമായി കഴിഞ്ഞിട്ടുണ്ട്.

ജല്‍ഗാവോണ്‍ മുതല്‍ ഇന്ത്യന്‍ സമൂഹത്തെ പിടിച്ചു കുലുക്കിയ ദല്‍ഹികൂട്ടബലാത്സംഗം വരെ, ഇന്ത്യയില്‍ കമ്പോളവല്‍ക്കരണം സൃഷ്ടിച്ച മനുഷ്യത്വരഹിതമായ ലൈംഗികാക്രമണങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും നിഷ്ഠൂരമായ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന രാജ്യം നേരത്തെ ദക്ഷിണാഫ്രിക്കയായിരുന്നു. കുടുംബത്തിനകത്തു പോലും പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന രാജ്യം.
അടുത്ത പേജില്‍ തുടരുന്നു

Advertisement